ചർച്ച പരാജയം: ജെഎൻയു വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്ക്; മാർച്ചിൽ സംഘർഷം

Last Updated:

സർവകലാശാല വൈസ് ചാൻസലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് അധ്യാപകരും വിദ്യാർഥികളും രംഗത്തു വന്നത്.

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലേക്ക് ജെ എൻ യു വിദ്യാർഥികൾ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. വിദ്യാർഥി മാർച്ചിനെ പൊലീസ് തടഞ്ഞു. വിദ്യാർഥികളും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം അവസാനിപ്പിക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ട പൊലീസ് സമാധാനം തുടരാനും ആവശ്യപ്പെട്ടു.
സർവകലാശാല വൈസ് ചാൻസലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് അധ്യാപകരും വിദ്യാർഥികളും രംഗത്തു വന്നത്. മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി വിദ്യാർഥികൾ ഇക്കാര്യം ആവശ്യപ്പെട്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാൽ വിദ്യാർഥികളുടെ ആവശ്യം മന്ത്രാലയം നിരാകരിച്ചു. 'ജെ എൻ യു വൈസ് ചാൻസലറെ മാറ്റുന്നത് ഒരു പരിഹാരമല്ലെന്ന്' സെക്രട്ടറി അമിത് ഖാരെ പറഞ്ഞു.
അതേസമയം, മന്ത്രാലയവുമായി വിട്ടുവീഴ്ച ചെയ്യാൻ തങ്ങൾ തയ്യാറല്ലെന്നും വി സിയെ മാറ്റണമെന്ന് തന്നെയാണ് ഇപ്പോഴും തങ്ങളുടെ ആവശ്യമെന്നും ജെ എൻ യു വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് യോഗത്തിനു ശേഷം പറഞ്ഞു. അതേസമയം, വൈസ് ചാൻസലറുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വിദ്യാർഥികളുമായി കൂടുതൽ ആശയവിനിമയം നടത്താൻ വിസിക്ക് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
ചർച്ച പരാജയം: ജെഎൻയു വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്ക്; മാർച്ചിൽ സംഘർഷം
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement