Kamal Haasan | കമൽഹാസൻ രാജ്യസഭയിലേക്ക്; തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ ഒന്നിൽ മത്സരിക്കും

Last Updated:

ജൂലൈയിൽ തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ ഒന്നിൽ അദ്ദേഹം മത്സരിക്കും

കമൽഹാസൻ
കമൽഹാസൻ
നടൻ കമൽഹാസൻ (Kamal Haasan) രാജ്യസഭയിലേക്ക് (Rajasabha). ഡിഎംകെ മുതിർന്ന നേതാവ് ശേഖർ ബാബു കമൽഹാസനെ അദ്ദേഹത്തിൻ്റെ വസതിയിൽ സന്ദർശിച്ചു. ജൂലൈയിൽ തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ ഒന്നിൽ അദ്ദേഹം മത്സരിക്കും. ഡിഎംകെ മുന്നണിയുടെ ഭാഗമായ കമലഹാസന് രാജ്യസഭാ സീറ്റ് നൽകുമെന്ന് നേരത്തെ ഡിഎംകെ ഉറപ്പു നൽകിയിരുന്നു.
എംപിമാരായ എൻ. ചന്ദ്രശേഖരൻ (എഐഎഡിഎംകെ), അൻബുമണി രാംദാസ് (പിഎംകെ), എം. ഷൺമുഖം, വൈകോ, പി. വിൽസൺ, എം. മുഹമ്മദ് അബ്ദുള്ള (എല്ലാവരും ഡിഎംകെ) എന്നിവരുടെ കാലാവധി ഈ വർഷം ജൂണിൽ അവസാനിക്കുന്നതും, അത്രയും രാജ്യസഭാ സീറ്റുകൾ ഒഴിഞ്ഞുകിടക്കും.
ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന് ഉത്തേജനം നൽകിക്കൊണ്ട്, നടൻ കമൽഹാസൻ്റെ മക്കൾ നീതി മയ്യം (എംഎൻഎം) പോയവർഷം തമിഴ്നാട്ടിലെ സെക്കുലർ പ്രോഗ്രസീവ് അലയൻസിൽ (എസ്പിഎ) ഔദ്യോഗികമായി ചേർന്നിരുന്നു.
ഡിഎംകെയും എംഎൻഎമ്മും തമ്മിലുള്ള ധാരണയുടെ ഭാഗമായി 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കമൽഹാസൻ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എസ്പിഎയ്‌ക്കായി വിപുലമായ പ്രചാരണം നടത്തും എന്നായിരുന്നു നൽകിയ വാക്ക്. പകരം ആറ് അംഗങ്ങൾ വിരമിക്കുമ്പോൾ 2025-ൽ എംഎൻഎമ്മിന് രാജ്യസഭാ സീറ്റ് ലഭിക്കും എന്നും.
advertisement
2018ൽ ഒരു മാറ്റത്തിൻ്റെ ഏജൻ്റായി സ്വയം ഉയർത്തിക്കാട്ടി രാഷ്ട്രീയ അരങ്ങേറ്റം നടത്തിയ കമൽഹാസൻ, കോൺഗ്രസിൻ്റെ പ്രേരണയിൽ ഡിഎംകെ സഖ്യത്തിൽ ചേരാൻ തീരുമാനിച്ചു. 2018 മുതൽ കോൺഗ്രസിനൊപ്പം പ്രവർത്തിക്കാൻ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. 2021 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ കമലിന് താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും പാർട്ടി ഡിഎംകെ സഖ്യത്തിൻ്റെ അവിഭാജ്യ ഘടകമായതിനാൽ അദ്ദേഹവുമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ല.
Summary: Actor Kamal Haasan is gearing up to enter Rajya Sabha. Senior DMK leader Shekhar Babu visited Kamal Haasan at his residence. He will contest one of the six seats falling vacant in Tamil Nadu in July. DMK had earlier promised to give Rajya Sabha seat to Kamal Haasan, who is part of the DMK Front
മലയാളം വാർത്തകൾ/ വാർത്ത/India/
Kamal Haasan | കമൽഹാസൻ രാജ്യസഭയിലേക്ക്; തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ ഒന്നിൽ മത്സരിക്കും
Next Article
advertisement
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
  • താലിബാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതോടെ അഫ്ഗാനിസ്ഥാനിലെ ആശയവിനിമയം തടസ്സപ്പെട്ടു.

  • 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇന്റര്‍നെറ്റ് തടസപ്പെടുന്നത് ആദ്യമായാണ്.

  • ഇന്റര്‍നെറ്റ് അധാര്‍മികമാണെന്ന് വിശദീകരിച്ചാണ് താലിബാന്‍ ഫൈബര്‍-ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിച്ചത്.

View All
advertisement