കോണ്‍ഗ്രസ് ഈ വിജയത്തില്‍ അത്ര സന്തോഷിക്കണോ?

Last Updated:
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ഭരണം പിടിച്ച കോണ്‍ഗ്രസിന്റേത് ആധികാരിക വിജയമോ? രണ്ടു സംസ്ഥാനങ്ങളിലും കേവല ഭൂരിപക്ഷം മറികടക്കാനായെങ്കിലും മധ്യപ്രദേശില്‍ ഭരണത്തിലേറാന്‍ ബി.എസ്.പിയുടെയും എസ്.പിയുടേയും സഹായം തേടേണ്ടി വന്നു. മിസോറാമില്‍ പരാജയപ്പെട്ടതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പൂര്‍ണമായും തുടച്ചുനീക്കപ്പെടുകയും ചെയ്തു. ഹിന്ദി ഹൃദയഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളും ബി.ജെ.പിയില്‍ നിന്നും പിടിച്ചെടുത്തെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി പ്രഭാവത്തെ അതിജീവിക്കാന്‍ കോണ്‍ഗ്രസിന് ഈ നീക്കിയിരുപ്പ് മതിയാകുമോയെന്നു സംശയമാണ്.
മൂന്നു സംസ്ഥാനങ്ങളില്‍ ഛത്തീസ്ഗഡില്‍ മാത്രമെ കോണ്‍ഗ്രസിന് വ്യക്തമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചുള്ളൂ. 15 വര്‍ഷക്കാലം ബിജെപി ഭരിച്ചിരുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നെങ്കിലും അതൊന്നും പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസിനായില്ല. രാജസ്ഥാനില്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജയ്‌ക്കെതിരായ വികാരം മാത്രമാണ് കോണ്‍ഗ്രസിന് ഗുണകരമായത്. അല്ലാതെ മോദിക്കോ ബി.ജെ.പിക്കോ എതിരായ വികാരങ്ങളെ വോട്ടാക്കാന്‍ കോണ്‍ഗ്രസിനു സാധിച്ചില്ലെന്നു വേണം കരുതാന്‍. മധ്യപ്രദേശിലാകാട്ടെ ഭരണവിരുദ്ധ വികാരത്തിനിടയിലും ബി.ജെ.പിക്ക് ഒപ്പമെത്താനാകുകയും ചെയ്തു. കര്‍ഷകരുടെ വോട്ടും പോലും ഫലപ്രദമായി പെട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.
advertisement
Also Read 'കോണ്‍ഗ്രസ് മുക്ത വടക്കു കിഴക്കന്‍ ഇന്ത്യ'; മുദ്രാവാക്യം ഫലിച്ച ആശ്വാസത്തില്‍ ബിജെപി
രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകളിള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് കല്ലുകടിയാകും. ആധികാരിക വിജയം നേടിയ ഛത്തീസ്ഗഡില്‍ പാര്‍ട്ടി ശക്തമെങ്കിലും ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം മറ്റു രണ്ടു സംസ്ഥാനങ്ങളെ അപേക്ഷ്ച്ച് തുലോം കുറവാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആകെയുണ്ടായിരുന്ന മിസോറാമും കൈവിട്ടത് കോണ്‍ഗ്രസിനു തിരിച്ചടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈ മേഖലയില്‍ കാര്യമായ നേട്ടമുണ്ടാക്കാനാകില്ല. ഏറ്റവും സുരക്ഷിതമായിരുന്ന ഈ മേഖലയില്‍ ഉണ്ടാകുന്ന നഷ്ടം എവിടെ നികത്തുമെന്നതും 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അലട്ടുന്ന ചോദ്യമാകും. ഒരു കാലത്തും കോണ്‍ഗ്രസിനെ കൈവിട്ടിട്ടില്ലാത്ത അന്ധ്രാപ്രദേശിന്റെ ഭാഗമായിരുന്ന തെലങ്കാനയില്‍ ഒരു ചലനവും സൃഷ്ടിക്കാനാകാത്തതും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ സാധ്യതകളെ അപ്രസക്തമാക്കുന്നതാണ്.
advertisement
Also Read ബിജെപിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത് 'അജിത് ജോഗി'
അതേസമയം ബിജെപിയുടെ സംഘടനാ സംവിധാനത്തെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ തോല്‍വി സാങ്കേതികമാണെന്നു പറയാം. ഇത്രയേറെ കര്‍ഷക പ്രക്ഷോഭങ്ങളും വിവാദങ്ങളും ഉണ്ടായിട്ടും അതൊന്നും മോദി പ്രഭാവത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് രീതി.
നിലവിലെ പാളിച്ചകള്‍ പരിഹരിച്ച് ശക്തമായി നിലയുറപ്പിച്ചില്ലെങ്കിൽ 2019 ലെ തെരഞ്ഞെടുപ്പ്  കോണ്‍ഗ്രസിന് അത്ര ശുഭകരമായിരിക്കില്ല.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കോണ്‍ഗ്രസ് ഈ വിജയത്തില്‍ അത്ര സന്തോഷിക്കണോ?
Next Article
advertisement
ഇനി കേരളത്തിൽ സംസ്ഥാനത്തിന്റെ വക ഫോട്ടോ പതിച്ച 'നേറ്റിവിറ്റി കാര്‍ഡ്'
ഇനി കേരളത്തിൽ സംസ്ഥാനത്തിന്റെ വക ഫോട്ടോ പതിച്ച 'നേറ്റിവിറ്റി കാര്‍ഡ്'
  • ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കാന്‍ മന്ത്രിസഭാ അംഗീകാരം.

  • നിയമ പിന്‍ബലമുള്ള കാര്‍ഡ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കും സാമൂഹ്യ ആവശ്യങ്ങള്‍ക്കും സ്ഥിരമായി ഉപയോഗിക്കാം

  • തഹസില്‍ദാര്‍മാര്‍ വിതരണം ചെയ്യുന്ന കാര്‍ഡ് വ്യക്തിയുടെ ജനനവും താമസവും തെളിയിക്കുന്ന ആധികാരിക രേഖയാകും

View All
advertisement