കോവിഡ് 'ബാധിച്ച്' മദ്യം: കര്‍ണാടകയും തമിഴ്നാടും വിലകൂട്ടി; പ്രതിസന്ധി മദ്യവിൽപ്പനയിലുടെ മറികടക്കാൻ സർക്കാരുകൾ
മദ്യത്തിന്റെ നികുതിയാണ് സംസ്ഥാനങ്ങള്‍ വര്‍ധിപ്പിച്ചത്

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: May 7, 2020, 7:36 AM IST
ഡൽഹിക്ക് പിന്നാല കർണാടകയും തമിഴ്നാടും മദ്യത്തിന്റെ വില കൂട്ടി. കോവിഡ് മൂലമുണ്ടായ പ്രതിസന്ധി മറികടക്കാനാണ് സർക്കാരുകൾ വില വർധിപ്പിച്ചത്.
മദ്യത്തിന്റെ നികുതിയാണ് ഇരു സംസ്ഥാനങ്ങളും വര്‍ധിപ്പിച്ചത്. കര്‍ണാടക സര്‍ക്കാര്‍ മദ്യത്തിന്റെ എക്സൈസ് തീരുവയില്‍ 11 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ബജറ്റില്‍ കൂട്ടിയ ആറു ശതമാനം നികുതിക്ക് പുറമേയാണിത്. 180 മില്ലി കുപ്പി മദ്യത്തിന് 5 രൂപ കൂടുന്ന തരത്തിലാണ് വർദ്ധനവ് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രാണ്ടി, വിസ്കി, ജിൻ, റം എന്നിവയ്ക്കാണ് വില വർധനവ്. ബിയർ, വൈൻ, കള്ള്, ഫെനി എന്നിവക്ക് വില വർധനവ് ബാധകമല്ല. TRENDING:പച്ചക്കറി വിൽപ്പനക്കാർക്ക് കോവിഡ്; പാൽ, മരുന്ന് കടകളൊഴികെ അഹമ്മദാബാദിൽ എല്ലാ കടകളും ഒരാഴ്ച അടച്ചിടും [NEWS]ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍ [NEWS]#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി [NEWS]
തമിഴ്നാട് മദ്യത്തിന്റെ നികുതിയില്‍ 15 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ചെന്നൈ ഒഴികെ മറ്റ് ജില്ലകളിൽ നാളെ മുതൽ മദ്യവിൽപ്പനശാലകൾ തുറക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. റെഡ് സോണായ ചെന്നൈയിൽ ഉൾപ്പടെയുള്ള മദ്യവിൽപ്പനശാലകൾ തുറക്കാനായിരുന്നു സർക്കാർ ആദ്യ തീരുമാനിച്ചിരുന്നതെങ്കിലും വിമർശനങ്ങൾക്ക് പിന്നാലെ തീരുമാനം തിരുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം മദ്യത്തിന് 70 ശതമാനം അധിക നികുതിയാണ് ഡല്‍ഹി സര്‍ക്കാര്‍ ഈടാക്കിയത്. എംആര്‍പിയുടെ 70 ശതമാനം സ്പെഷ്യല്‍ കൊറോണ ഫീ എന്ന പേരിലാണ് ഈടാക്കുക. ഉത്തര്‍പ്രദേശ് സര്‍ക്കാരും മദ്യവില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. മദ്യത്തിന്റെ ഇനം, അളവ് എന്നിവക്കനുസരിച്ച് അഞ്ച് രൂപ മുതല്‍ 500 രൂപവരെയാണ് വിലവര്‍ധനവ് വരുത്തിയിരിക്കുന്നത്. ബുധനാഴ്ച അര്‍ധരാത്രിമുതൽ പുതുക്കിയ നിരക്ക് നിലവില്‍ വന്നു.
മദ്യത്തിന്റെ നികുതിയാണ് ഇരു സംസ്ഥാനങ്ങളും വര്‍ധിപ്പിച്ചത്. കര്‍ണാടക സര്‍ക്കാര്‍ മദ്യത്തിന്റെ എക്സൈസ് തീരുവയില്‍ 11 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ബജറ്റില്‍ കൂട്ടിയ ആറു ശതമാനം നികുതിക്ക് പുറമേയാണിത്. 180 മില്ലി കുപ്പി മദ്യത്തിന് 5 രൂപ കൂടുന്ന തരത്തിലാണ് വർദ്ധനവ് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രാണ്ടി, വിസ്കി, ജിൻ, റം എന്നിവയ്ക്കാണ് വില വർധനവ്. ബിയർ, വൈൻ, കള്ള്, ഫെനി എന്നിവക്ക് വില വർധനവ് ബാധകമല്ല.