പച്ചക്കറി വിൽപ്പനക്കാർക്ക് കോവിഡ്; പാൽ, മരുന്ന് കടകളൊഴികെ അഹമ്മദാബാദിൽ എല്ലാ കടകളും ഒരാഴ്ച അടച്ചിടും

Last Updated:

ഇന്ന് അർധ രാത്രി മുതലാണ് നിയന്ത്രണം ആരംഭിക്കുന്നത്. മെയ്15 രാവിലെ ആറ് മണി വരെയാണ് നിയന്ത്രണം.

അഹമ്മദാബാദ്: കോവിഡ് ഏറ്റവും മോശമായി ബാധിച്ച അഹമ്മദാബാദ് നഗരത്തിൽ എല്ലാ കടകളും ഇന്നു മുതൽ ഒരാഴ്ച അടച്ചിടും. പാലും മരുന്നു വിൽപ്പന കടകളുമൊഴികെ എല്ലാം അടച്ചിടാനാണ് ബുധനാഴ്ച നിർദേശം നൽകിയത്.
ഇന്ന് അർധ രാത്രി മുതലാണ് നിയന്ത്രണം ആരംഭിക്കുന്നത്. മെയ്15 രാവിലെ ആറ് മണി വരെയാണ് നിയന്ത്രണമെന്ന് മുനിസിപ്പൽ കമ്മീഷ്ണർ മുകേഷ് കുമാർ പറഞ്ഞു. പാലും മരുന്നു വിൽപ്പനക്കടകളുമൊഴികെ മറ്റെല്ലാ കടകളും അടച്ചിടുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ആളുകൾ സാധനങ്ങളും മറ്റും വാങ്ങുന്നതിനായി കൂട്ടത്തോടെ പുറത്തിറങ്ങി രോഗ വ്യാപനത്തിനു കാരണമാകുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു നിര്‍ദേശം നൽകിയിരിക്കുന്നത്.
കൊറോണ വൈറസ് പോസിറ്റീവ് ആയ ചിലരുമായി സമ്പർക്കം പുലർത്തിയതിനാൽ സിവിൽ മേധാവി വിജയ് നെഹ്റ 14 ദിവസത്തെ ക്വാറന്റൈനിൽ പോയതിനെ തുടർന്നാണ് കുമാറിനെ ചൊവ്വാഴ്ച മുനിസിപ്പൽ കമ്മീഷണറായി നിയമിച്ചത്. കോവിഡ് -19 കേസുകൾ വര്‍ധിക്കുന്നത് കണക്കിലെടുക്കുമ്പോൾ വേണ്ടത്ര നടപടികൾ സ്വീകരിക്കേണ്ടത് പൊതു താൽപര്യ ആവശ്യമാണെന്ന് കുമാർ പറഞ്ഞു.
advertisement
അതേസമയം, കടകൾ അടച്ചിടുന്നതറിഞ്ഞ് പരിഭ്രാന്തരായ ആളുകൾ പലചരക്ക് സാധനങ്ങളും പച്ചക്കറികളും വാങ്ങാൻ കൂട്ടത്തോടെ പുറത്തിറങ്ങി.
advertisement
[news]
നേരത്തെ നഗരത്തിലെ നിരവധി പച്ചക്കറി കച്ചവടക്കാർക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. കച്ചവടത്തിന് മുമ്പ് എല്ലാ വിൽപ്പനക്കാരെയും പരിശോധന നടത്തിയിരുന്നു.
ഗുജറാത്തിലെ 6,245 കേസുകളിൽ 4,358 കൊറോണ വൈറസ് പോസിറ്റീവ് കേസുകളും അഹമ്മദാബാദിലാണ്. സംസ്ഥാനത്തെ 368 കോവിഡ് മരണങ്ങളിൽ 273 ഉം അഹമ്മദാബാദിലാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
പച്ചക്കറി വിൽപ്പനക്കാർക്ക് കോവിഡ്; പാൽ, മരുന്ന് കടകളൊഴികെ അഹമ്മദാബാദിൽ എല്ലാ കടകളും ഒരാഴ്ച അടച്ചിടും
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement