കാശ്മീരില്‍ മലയാളി സൈനികന് വീരമൃത്യു

Last Updated:
ശ്രീനഗര്‍: കശ്മീരില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ മലയാളി ജവാന് വീരമൃത്യു. എറണാകുളം മണക്കുന്നം സ്വദേശി ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്‍ കെ.എം (34) ആണ് വീരമൃത്യു വരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കൃഷ്ണഘട്ടി സെക്ടറിലേക്ക് പാകിസ്താന്‍ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രകോപനമില്ലാതെ നടത്തിയ വെടിവയ്പ്പില്‍ ആന്റണി സെബ്സ്റ്റ്യനും പവീല്‍ദാര്‍ മാരിമുത്തുവിനും പരുക്കേറ്റു. ഇരുവരെയും പൂഞ്ചിലെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്റണിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ഗുരുതരമായി പരുക്കേറ്റ മാരിമുത്തു ചിക്തസയിലാണ്. അന്ന ഡയാന ജോസഫ് ആണ് ആന്റണിയുടെ ഭാര്യ.
ഞായറാഴ്ചയും പാകിസ്താന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് ഇന്ത്യ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
കാശ്മീരില്‍ മലയാളി സൈനികന് വീരമൃത്യു
Next Article
advertisement
അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • SET പരീക്ഷയ്ക്ക് അപേക്ഷകൾ നവംബർ 28 വരെ എൽ ബി എസ് സെന്റർ വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം.

  • 50% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ്, ബി.എഡ്. യോഗ്യത, SC/ST/PWD വിഭാഗങ്ങൾക്ക് 5% മാർക്കിളവ്.

  • SET JULY 2025 പരീക്ഷയ്ക്ക് അപേക്ഷാ ഫീസ്: ജനറൽ/ഒ.ബി.സി. 1300 രൂപ, SC/ST/PWD 750 രൂപ.

View All
advertisement