KFC | കശ്മീര്‍ ഐക്യദാര്‍ഢ്യദിനത്തില്‍ ആശംസകള്‍ അറിയിച്ചു; പുലിവാല്‍ പിടിച്ച് KFC; പിന്നാലെ മാപ്പ് പറച്ചില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രാജ്യത്തിന് പുറത്തുള്ള ചില കെഎഫ്‌സി സോഷ്യല്‍ മീഡിയ ചാനലുകള്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ മാപ്പ് പറയുന്നുവെന്നും. ഞങ്ങള്‍ ഇന്ത്യയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും KFC
കാശ്മീര്‍(Kashmir) ഐക്യദാര്‍ഢ്യദിനത്തില്‍ ആശംസ അറിയിച്ച് പുലിവാല്‍ പിടിച്ചിരിക്കുകയാണ് കെഎഫ്‌സി(KFC). ഹ്യൂണ്ടായും ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ പോസ്റ്റ് ഇന്ത്യയില്‍ വിവാദമായതോടെ പിന്‍വലിച്ച് മാപ്പ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെഎഫ്‌സിയുടെ പോസ്റ്റും ഇന്ത്യയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
പാകിസ്ഥാന്‍ ആചരിക്കുന്ന കശ്മീര്‍ ഐക്യദാര്‍ഢ്യദിനത്തില്‍ ആശംസകള്‍ അറിയിച്ചുള്ള പോസ്റ്റാണ് കെഎഫ്‌സി പാകിസ്ഥാന്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇന്ത്യയില്‍ കെഎഫ്‌സിക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം ഉയരുകയാണ്.
ഹ്യൂണ്ടായ്ക്ക് എതിരെ ബോയ്‌കോട്ട് ക്യാമ്പയിന്‍ ഇന്ത്യയില്‍ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഹ്യൂണ്ടായി ഇന്ത്യ രംഗത്തെത്തിയിരുന്നു. രാജ്യത്ത് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്താന്‍ നിരവധി ആളുകള്‍ ആഹ്വാനം ചെയ്തു.
'നിങ്ങള്‍ ഒരിക്കലും ഞങ്ങളുടെ ചിന്തയില്‍ നിന്നും വിട്ടുപൊകുന്നില്ല. അടുത്തവര്‍ഷം നിങ്ങള്‍ക്ക് ഞങ്ങള്‍ സമാധാനം എത്തിക്കും, കശ്മീര്‍ കശ്മീരികള്‍ക്കുള്ളതാണ്'എന്നായിരുന്നു ചുവന്ന അക്ഷരങ്ങള്‍ കൊണ്ട് കെഎഫ്‌സി പാകിസ്ഥാന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ്.
advertisement

പിന്നാലെ കെഎഫ്‌സി ഇന്ത്യ തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ട് വഴി സംഭവത്തില്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തി. രാജ്യത്തിന് പുറത്തുള്ള ചില കെഎഫ്‌സി സോഷ്യല്‍ മീഡിയ ചാനലുകള്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ മാപ്പ് പറയുന്നുവെന്നും. ഞങ്ങള്‍ ഇന്ത്യയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും. ഇന്ത്യക്കാരുടെ അഭിമാനത്തെ സേവിക്കാന്‍ എന്നും സന്നദ്ധരാണെന്നും ട്വിറ്റര്‍ പോസ്റ്റില്‍ കെഎഫ്‌സി ഇന്ത്യ പറയുന്നു.
We deeply apologize for a post that was published on some KFC social media channels outside the country. We honour and respect India, and remain steadfast in our commitment to serving all Indians with pride.
— KFC India (@KFC_India) February 7, 2022
advertisement
അതേ സമയം ഹ്യൂണ്ടായ്ക്ക് എതിരായ പ്രതിഷേധം അടങ്ങുന്നില്ല. രണ്ട് ദിവസം മുന്‍പാണ് ഹ്യുണ്ടെ മോട്ടോര്‍ കമ്പനിക്കെതിരായ വിവാദങ്ങളുടെ തുടക്കം. ഇവരുടെ പാക്കിസ്ഥാനി ഡീലര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ കമ്പനിയുടെ ട്വിറ്റര്‍ ഹാന്റിലില്‍ ട്വീറ്റ് ചെയ്തു.
'കശ്മീര്‍ സഹോദരങ്ങളുടെ ത്യാഗത്തെ നമുക്ക് സ്മരിക്കാം. അവരുടെ സ്വാതന്ത്ര്യ പോരാട്ടത്തെ നമുക്ക് പിന്തുണക്കാം'' എന്നായിരുന്നു കാശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തെപിന്തുണച്ച് hyundaiPakistanOfficial എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഡീലര്‍ പോസ്റ്റ് ചെയ്തത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 07, 2022 10:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
KFC | കശ്മീര്‍ ഐക്യദാര്‍ഢ്യദിനത്തില്‍ ആശംസകള്‍ അറിയിച്ചു; പുലിവാല്‍ പിടിച്ച് KFC; പിന്നാലെ മാപ്പ് പറച്ചില്‍