advertisement

സഹോദരിയുമായും അമ്മയുമായും ബന്ധമുണ്ടായിരുന്ന യുവാവിനെ 40-കാരന്‍ കൊലപ്പെടുത്തി

Last Updated:

സഹോദരിയുമായുള്ള ബന്ധം അവസാനിപ്പിച്ചുപോയ യുവാവ് വീണ്ടും പെണ്‍കുട്ടിയെ കാണാൻ ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു

News18
News18
മുംബൈയിലെ മാല്‍വാനിയില്‍ ഒരാളെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് 40-കാരനായ നൃത്തസംവിധായകന്‍ പോലീസില്‍ കീഴടങ്ങി. തന്റെ സഹോദരിയുമായും അമ്മയുമായും ബന്ധമുണ്ടായിരുന്ന യുവാവിനെയാണ് കൊലപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. കൊലപാതക കുറ്റം ചുമത്തി പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.
ജോഗേശ്വരി നിവാസിയായ നിതിന്‍ പ്രേംജി സോളങ്കിയാണ് കൊല്ലപ്പെട്ടത്. അന്ധേരിയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ വാര്‍ഡ് ബോയ് ആയി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രതിയുടെ 24 വയസ്സുള്ള സഹോദരിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും പ്രതിക്ക് അതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും പോലീസ് പറയുന്നു.
എന്നാല്‍ രണ്ട് മാസം മുമ്പ് പ്രതിയുടെ സഹോദരിയുമായുള്ള ബന്ധത്തില്‍ നിന്ന് സോളങ്കി ഒഴിഞ്ഞുപോയതായും കഴിഞ്ഞ കുറച്ചുദിവസങ്ങളായി പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് വീണ്ടും ബന്ധപ്പെട്ടതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സഹോദരിയുമായി പ്രണയത്തിലാകുന്നതിനു മുമ്പ് ഇയാള്‍ക്ക് തന്റെ അമ്മയുമായും ബന്ധമുണ്ടായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
advertisement
ഒരിക്കല്‍ ഒഴിഞ്ഞുപോയ സോളങ്കി പെണ്‍കുട്ടിയെ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഈ വിവരം അറിഞ്ഞ പ്രതി സോളങ്കിയുമായി വഴക്കുണ്ടാക്കുകയും അയാള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇയാള്‍ തന്റെ അമ്മയെയും സഹോദരിയെയും കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ നടത്താറുണ്ടായിരുന്നുവെന്നും പ്രതി പറഞ്ഞതായി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശൈലേന്ദ്ര നാഗാര്‍ക്കര്‍ പറഞ്ഞു.
സോളങ്കിയെ അയാളുടെ വീട്ടില്‍ചെന്ന് പ്രതി കണ്ടിരുന്നുവെന്നും ശനിയാഴ്ച അര്‍ദ്ധരാത്രി വരെ ഇരുവരും മദ്യപിച്ചിരുന്നതായും പോലീസ് പറയുന്നു. തുടര്‍ന്ന് പ്രതി സോളാങ്കിയെ കോലിവാഡ പ്രദേശത്തെ കൃഷ്ണ ആശ്രമത്തിനടുത്തുള്ള ഒരു റൂമിലേക്ക് കൊണ്ടുപോയി. അവിടെവച്ച് അയാളെ പലതവണ വടികൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നുവെന്നും ഇന്‍സ്‌പെക്ടര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
തുടർന്ന് ഇയാൾ പോലീസില്‍ കീഴടങ്ങി. പ്രതി പറഞ്ഞതനുസരിച്ച് സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ സോളാങ്കിയെ ഖണ്ഡിവാലിയിലെ ശതാബ്ദി ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും അയാള്‍ മരിച്ചിരുന്നു. സെപ്റ്റംബര്‍ 18 വരെ പ്രതിയെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സഹോദരിയുമായും അമ്മയുമായും ബന്ധമുണ്ടായിരുന്ന യുവാവിനെ 40-കാരന്‍ കൊലപ്പെടുത്തി
Next Article
advertisement
പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് കെ വി അന്തരിച്ചു
പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് കെ വി അന്തരിച്ചു
  • പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് കെ വി പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിൽ അന്തരിച്ചു.

  • നാടക രചയിതാവ്, സംവിധായകൻ, അഭിനേതാവ്, സംഗീതജ്ഞൻ എന്നീ നിലകളിൽ വിജേഷ് ശ്രദ്ധേയനായിരുന്നു.

  • 'ഈ ഭൂമിയുടെ പേരാണ് നാടകം' ഉൾപ്പെടെ നിരവധി നാടകഗാനങ്ങൾ വിജേഷ് ആലപിച്ചിട്ടുണ്ട്.

View All
advertisement