മുത്തലാഖ്: കോൺഗ്രസിനെയും ലീഗിനെയും കടന്നാക്രമിച്ച് ഇടത് പാർട്ടികൾ

Last Updated:
ന്യൂഡൽഹി: മുത്തലാഖ് ബില്ലില്‍ ലോക്‌സഭയില്‍ സ്വീകരിച്ച നിലപാടില്‍ കോൺഗ്രസിനെയും മുസ്‌ളീം ലീഗിന്റെയും കടന്നാക്രമിച്ച് ഇടത് പാര്‍ട്ടികള്‍. വോട്ട് ചെയ്യാതെ കോണ്‍ഗ്രസ് ഇറങ്ങി പോയത് ഇരട്ടത്താപ്പാണെന്ന് ഇടത് എംപിമാര്‍ പറഞ്ഞു. മുസ്‌ളീം ലീഗിന് ന്യൂനപക്ഷങ്ങളോട് ആത്മാര്‍ത്ഥ ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി തെളിയിച്ചതായും എംപിമാര്‍ ആരോപിച്ചു.
മുസ്‌ളീം സമുദായത്തിന് എതിരായ കേന്ദ്രസര്‍ക്കാരിന്റെ മുത്തലാഖ് ബില്ലിനെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കാന്‍ കോൺഗ്രസും ലീഗും തയ്യാര്‍ ആയില്ലെന്നും ഇടത് എം.പിമാർ പറഞ്ഞു. ബില്ലിനെ അവസാനം വരെ എതിര്‍ത്തത് ഇടത് അംഗങ്ങള്‍ മാത്രം. ഇതാണ് കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാരുടെ വാദം. ബില്ലിനെ അവസാനം വരെ ശക്തമായി എതിര്‍ക്കുക എന്ന പ്രതിപക്ഷത്തെ ധാരണ ലംഘിച്ചാണ് കോൺഗ്രസ് ഇറങ്ങിപോയതെന്നും ഇടത് പാർട്ടികൾ ആരോപിക്കുന്നു. ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്യാത്തതിലൂടെ കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാട് വ്യക്തമായെന്ന് പി. കരുണാകരൻ എം.പി പറഞ്ഞു.
advertisement
കുഞ്ഞാലിക്കുട്ടി വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിലൂടെ വ്യക്തമായത് ലീഗിന്റെ ആത്മാർഥതയില്ലായ്മയാണെന്നും എംപിമാര്‍ ആരോപിച്ചു. മുത്തലാഖിനോട് യോജിപ്പില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബില്ലിനോട് എതിര്‍പ്പെന്നുമാണ് ഇടത് നിലപാട്. അതേസമയം മുത്തലാഖ് ബില്ലിനെ രാജ്യസഭ കടക്കാന്‍ അനുവദിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ 31ന് യോഗം ചേര്‍ന്ന് രാജ്യസഭയിലെ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും.
മലയാളം വാർത്തകൾ/ വാർത്ത/India/
മുത്തലാഖ്: കോൺഗ്രസിനെയും ലീഗിനെയും കടന്നാക്രമിച്ച് ഇടത് പാർട്ടികൾ
Next Article
advertisement
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
  • യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു.

  • അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

  • അഖില്‍ ഓമനക്കുട്ടന്‍ 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.

View All
advertisement