• HOME
  • »
  • NEWS
  • »
  • india
  • »
  • മാർച്ച് 25 മുതൽ മെയ് 31 വരെയുള്ള ലോക്ക്ഡൗൺ രാജ്യത്തെ കോവിഡ് വ്യാപനം കുറച്ചു: കേന്ദ്രമന്ത്രി

മാർച്ച് 25 മുതൽ മെയ് 31 വരെയുള്ള ലോക്ക്ഡൗൺ രാജ്യത്തെ കോവിഡ് വ്യാപനം കുറച്ചു: കേന്ദ്രമന്ത്രി

സെപ്റ്റംബർ 14 ലെ കണക്ക് അനുസരിച്ച് 62,979 ഐസിയു കിടക്കകളും 32,862 വെന്റിലേറ്ററുകളും രാജ്യത്ത് ലഭ്യമാണെന്നും മന്ത്രി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    മാർച്ച് 25 മുതൽ മെയ് 31 വരെയുള്ള ലോക്ക്ഡൗൺ ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ വിജയകരമായി നിയന്ത്രിച്ചുവെങ്കിലും ലോക്ക്ഡൗണിനു ശേഷമുള്ള കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുയുണ്ടായതായി ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി ചൗബെ രാജ്യസഭയിൽ പറഞ്ഞു.

    ഡെത്ത് പെർ മില്യൺ കണക്കെടുത്താൽ 3,328 കേസുകളും 55 മരണങ്ങളുമാണ് രാജ്യത്ത് നടക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന കേസുകളിലൊന്നാണെന്നും മന്ത്രി രാജ്യസഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

    കോവിഡ് കേസുകൾക്ക് മാത്രമായി ആശുപത്രികളുടെ ഇൻഫ്രാസ്ട്രക്ചർ വിപുലീകരിച്ചെന്നും ഏത് അപകട സാഹചര്യത്തിലും ആവശ്യമായ കിടക്കകൾ ഇവിടെ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ വിജയകരമായി നിയന്ത്രിച്ചുവെങ്കിലും ലോക്ക്ഡൗണിനു ശേഷമുള്ള കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുയുണ്ടായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    കോവിഡ് -19 പോർട്ടലിൽ സംസ്ഥാനങ്ങളും യു.ടികളും നൽകിയ വിവരമനുസരിച്ച് സെപ്റ്റംബർ 14 ലെ കണക്ക് അനുസരിച്ച് 62,979 ഐസിയു കിടക്കകളും 32,862 വെന്റിലേറ്ററുകളും രാജ്യത്ത് ലഭ്യമാണെന്നും മന്ത്രി രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
    Published by:user_49
    First published: