വി ഡി സവർക്കർക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു

Last Updated:

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സവർക്കറുടെ കൊച്ചുമകൻ  പൊലീസിൽ പരാതി നൽകിയിരുന്നു

മുംബൈ: ഹിന്ദുത്വ സൈദ്ധാന്തികന്‍ വിനായക് ദാമോദര്‍ സവര്‍ക്കെതിരായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സവർക്കറുടെ കൊച്ചുമകൻ  പൊലീസിൽ പരാതി നൽകിയിരുന്നു.
മഹാരാഷ്ട്രയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ സവര്‍ക്കര്‍ ബ്രീട്ടിഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയ കത്തിന്‍റെ പകര്‍പ്പ് ഉയര്‍ത്തി കാട്ടിയായിരുന്നു രാഹുൽ ഗാന്ധിയുടെ പരമാർശം.
ബ്രിട്ടീഷുകാരോട് സവർക്കർ ക്ഷമ ചോദിച്ചു എന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ പരാമർശം. മഹാത്മാഗാന്ധിയും സര്‍ദാര്‍ വല്ലഭായ് പട്ടേലും ജവഹര്‍ ലാല്‍ നെഹ്റുവും വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. എന്നിട്ടും അവര്‍ മാപ്പ് പറഞ്ഞില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
advertisement
ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ട വിധത്തിലുള്ള ജനശ്രദ്ധ കിട്ടാത്ത് കൊണ്ടാണ് രാഹുല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത്ത് സവര്‍ക്കNര്‍ പറഞ്ഞിരുന്നു. സ്വതന്ത്രസമര സേനാനിയായ മുത്തച്ഛനെ രാഹുല്‍ അപമാനിച്ചു. ഇതാദ്യമായല്ല കോണ്‍ഗ്രസും രാഹുലും സവര്‍ക്കറെ അപമാനിക്കുന്നതെന്നും രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും രജ്ഞിത്ത് സവര്‍ക്കര്‍ ആവശ്യപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
വി ഡി സവർക്കർക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു
Next Article
advertisement
കേസുകളുടെ അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുത്; ഡിജിപിയുടെ കർശന നിർദേശം
കേസുകളുടെ അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുത്; ഡിജിപിയുടെ കർശന നിർദേശം
  • കേസുകളുടെ അന്വേഷണ വിവരങ്ങളും പ്രതികളുടെ കുറ്റസമ്മത മൊഴികളും മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്ന് ഡിജിപി.

  • അന്വേഷണ പുരോഗതിയുടെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തരുതെന്ന് ഡിജിപി സർക്കുലറിൽ നിർദേശിച്ചു.

  • നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഡിജിപി സർക്കുലറിൽ മുന്നറിയിപ്പ് നൽകി.

View All
advertisement