First Night| ആദ്യരാത്രിയെ ഭയം; നവവരൻ നദിയിൽ ചാടി ജീവനൊടുക്കി
- Published by:Rajesh V
- news18-malayalam
Last Updated:
മകൻ ആദ്യരാത്രിയെ പേടിച്ചിരുന്നുവെന്നും സുഹൃത്തുക്കൾ ആത്മവിശ്വാസം നൽകിയിരുന്നുവെന്നും അമ്മ പൊലീസിനോട് പറഞ്ഞു.
സാധാരണ വിവാഹം കഴിഞ്ഞുള്ള ആദ്യരാത്രിയെ (first night( ഏറെ ആകാംക്ഷയോടെയാണ് നവവരനും വധുവും കാത്തിരിക്കുക. പലരും അവരുടെ ഭാവനയ്ക്ക് അനുസരിച്ച് എല്ലാം പ്ലാൻ ചെയ്യാറുമുണ്ട്. സമ്പന്നർ പലരും ആദ്യരാത്രിക്കായി തങ്ങളുടെ സ്വപ്നതുല്യമായ ഡെസ്റ്റിനേഷനുകൾ തെരഞ്ഞെടുക്കാറുമുണ്ട്. വിദേശത്തെ വൻ റിസോർട്ടുകളിൽ പോലും ആദ്യരാത്രി സെറ്റ് ചെയ്യുന്ന ദമ്പതികൾ ഇന്ന് സാധാരണമാണ്. പക്ഷെ, ഇവിടെ ഒരു യുവാവിന് ആദ്യരാത്രി എന്നാൽ പേടി സ്വപ്നമാണ്. ആകാംക്ഷ വളരെ പെട്ടെന്ന് ഭയത്തിന് വഴിമാറുകയായിരുന്നു. ആ ഭയം ആനന്ദ നിമിഷത്തെ സങ്കടക്കടലായി മാറ്റിയിരിക്കുകയാണ്.
ആന്ധ്രാപ്രദേശിലെ പാൽനാട് ജില്ലയിലെ മച്ചര്‍ല സാഗര്‍ റിങ് റോഡിലെ കിരണ്‍കുമാറിന്റെയും (32) ഗുണ്ടൂര്‍ ജില്ലയിലെ തെന്നാലി സ്വദേശിനിയായ യുവതിയുടെയും വിവാഹം ഏപ്രിൽ 11നായിരുന്നു. 16ന് ആദ്യരാത്രിയും വിവാഹ ആഘോഷവും നടത്താൻ മുതിർന്നവർ ചേർന്നു തീരുമാനിക്കുകയും ചെയ്തു. 12ന് വരനും സംഘവും ഗുണ്ടൂരിലേക്ക് പോകാനും തയാറെടുത്തു. ഗുണ്ടൂരിലെത്തിയ കിരൺ കുമാർ ഇപ്പോൾ വരാമെന്ന് കൂടെയുണ്ടായിരുന്നവരോട് പറഞ്ഞശേഷം ബസ് സ്റ്റാൻഡിൽ നിന്ന് കടന്നുകളയുകയായിരുന്നു. വളരെ നേരമായിട്ടും കിരണിനെ കാണാത്തതിനെ തുടർന്ന് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. അവർ തെന്നാലിയിലെത്തുകയും ചെയ്തു.
advertisement
യുവാവിനെ കാണാനില്ലെന്ന് പൊലീസിനെയും അറിയിച്ചു. കൃഷ്ണ നദിയിൽ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന് തടേപ്പള്ളി പൊലീസ് അറിയിക്കുകയായിരുന്നു. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കിരണിന്റെ മാതാപിതാക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
advertisement
മകൻ ആദ്യരാത്രിയെ പേടിച്ചിരുന്നുവെന്നും സുഹൃത്തുക്കൾ ആത്മവിശ്വാസം നൽകിയിരുന്നുവെന്നും അമ്മ പൊലീസിനോട് പറഞ്ഞു. തടേപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 21, 2022 12:06 PM IST