ഒമ്പത് വര്‍ഷം മുമ്പ് പോലീസുകാരനെ പൊതുമധ്യത്തിൽ മർദിച്ചയാൾക്ക് ഒരു ദിവസം ജയില്‍ശിക്ഷയും 10000 രൂപ പിഴയും ശിക്ഷ

Last Updated:

പ്രതിയുടെ   ആരോഗ്യപ്രശ്നങ്ങളും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും കണക്കിലെടുത്താണ് ഒരു ദിവസത്തെ മാത്രം ജയില്‍ ശിക്ഷ വിധിച്ചതെന്ന് കോടതി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഒമ്പത് വർഷം മുമ്പ് റോഡില്‍വെച്ചുണ്ടായ സംഘര്‍ഷത്തിനിടെ പൊതുമധ്യത്തിൽവെച്ച് ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളിനെ അടിച്ച 52കാരനായ മഹാരാഷ്ട്ര സ്വദേശിയ്ക്ക് ഒരു ദിവസം ജയില്‍ ശിക്ഷ നല്‍കി സെഷന്‍സ് കോടതി. ജയില്‍ ശിക്ഷയ്ക്ക് പുറമെ പ്രതിയായ രമേഷ് ഷിത്കറിന് 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പ്രതിയുടെ  ദുര്‍ബലമായ ആരോഗ്യവും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും കണക്കിലെടുത്താണ് ഒരു ദിവസത്തെ മാത്രം ജയില്‍ ശിക്ഷ വിധിച്ചതെന്ന് കോടതി അറിയിച്ചു.
വിചാരണയ്ക്കിടെയുള്ള പെരുമാറ്റം, ആരോഗ്യപ്രശ്‌നങ്ങള്‍, കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍, പോലീസുകാരനേറ്റ പരിക്കിന്റെ സ്വഭാവം എന്നിവ കണക്കിലെടുത്ത് പ്രതിക്ക് ശിക്ഷാ ഇളവിന് അര്‍ഹതയുണ്ടെന്ന് സെഷന്‍സ് കോടതി ജഡ്ജി ജിടി പവാര്‍ പറഞ്ഞു.
2016 നവംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം താനെയിലെ കാഡ്ബറി സിഗ്നലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ ദിലീപ് പവാറിനെ രമേശ് ആക്രമിക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 353, 332 വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ ബലപ്രയോഗം നടത്തിയതിനും പൊതുപ്രവര്‍ത്തകനെ ഉപദ്രവിച്ചതിനുമാണ് കോടതി ശിക്ഷിച്ചത്.
advertisement
ഓടിച്ചിരുന്ന കാർ നടുറോഡില്‍ നിറുത്തിയ ശേഷം രമേഷ് ഡ്യൂട്ടിയിലുണ്ടായിരുന്ന പവാറിനെ അസഭ്യം പറയുകയും തുടരെ അടിക്കുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ രമേഷിനെതിരേ റബോഡി പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
വിചാരണയ്ക്കിടെ കോടതി ഏഴ് പ്രോസിക്യൂഷന്‍ സാക്ഷികളെയാണ് വിസ്തരിച്ചത്.
''പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക കര്‍ത്തവ്യം നിര്‍വഹിക്കുകയായിരുന്നുവെന്നും ഈ സമയം പ്രതി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നുവെന്ന് സാക്ഷികള്‍ നല്‍കിയ തെളിവുകള്‍ വഴി തെളിയിക്കപ്പെട്ടിട്ടുണ്ട്,'' കോടതി പറഞ്ഞു.
തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച ഒരു റിക്ഷാ ഡ്രൈവറുമായുള്ള വാക്കേറ്റത്തെ തുടര്‍ന്നാണ് തന്റെ മേല്‍ കുറ്റം ചുമത്തിയതെന്ന പ്രതിയുടെ വാദം ജഡ്ജി തള്ളിക്കളഞ്ഞു. ''വിചാരണക്കിടെ പ്രതിയുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം, അദ്ദേഹത്തിന്റെ ആരോഗ്യം, ഉത്തരവാദിത്വങ്ങള്‍, പോലീസുകാരന്റെ പരിക്കിന്റെ സ്വഭാവം എന്നിവ കണക്കിലെടുത്ത് പ്രതിയോട് അല്‍പം കരുണ കാണിക്കാമെന്ന് ഞാന്‍ കരുതുന്നു,'' ജഡ്ജി പറഞ്ഞു. തുടർന്ന് ഒരു ദിവസത്തെ തടവ് ശിക്ഷയും വിധിക്കുന്നതായി ജഡ്ജി അറിയിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഒമ്പത് വര്‍ഷം മുമ്പ് പോലീസുകാരനെ പൊതുമധ്യത്തിൽ മർദിച്ചയാൾക്ക് ഒരു ദിവസം ജയില്‍ശിക്ഷയും 10000 രൂപ പിഴയും ശിക്ഷ
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement