advertisement

Mann Ki Baat | ജെൻ സി ക്കിടയിൽ വളരുന്ന ഭജൻ ട്രെൻഡിന് പ്രധാനമന്ത്രിയുടെ പ്രശംസ

Last Updated:

ഭജനുകളും കീർത്തനങ്ങളും നൂറ്റാണ്ടുകളായി ഇന്ത്യയുടെ സംസ്കാരത്തിന്റെ ആത്മാവാണെന്നും പ്രധാനമന്ത്രി

Rapid Read
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി
മൻകി ബാത്തിൽ ജെൻ സി ക്കിടയിൽ വളരുന്ന ഭജൻ ട്രെൻഡിനെ പ്രശംസിച്ച് പ്രധാനമന്ത്രി. ഭജനുകളും കീർത്തനങ്ങളും നൂറ്റാണ്ടുകളായി ഇന്ത്യയുടെ സംസ്കാരത്തിന്റെ ആത്മാവാണെന്നും ഇന്നത്തെ യുവാക്കൾ അവരുടെ അനുഭവങ്ങളും ജീവിതശൈലിയും ഭക്തിനിർഭരമാക്കി നമ്മെ അത്ഭുതപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിൽ യുവാക്കൾ നടത്തുന്ന ഭക്തി സാന്ദ്രമായ സംഗീത കച്ചേരിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുന്നു. 'ഭജൻ ക്ലബ്ബിംഗ്' എന്ന് വിളിക്കുന്ന ഈ രീതി ഇന്ന് ജെൻ സി തലമുറയ്ക്കിടയിൽ  അതിവേഗം പ്രചാരം നേടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഭജനകളുടെ ഗരിമയിലും വിശുദ്ധിയിലും പൂർണ്ണ ശ്രദ്ധ ചെലുത്തിക്കാണുന്നത് നല്ലതാണ്. ഭക്തിയെ ആരും ലഘുവായി കാണുന്നില്ല. വാക്കുകളുടെ അർത്ഥത്തിനോ ഭാവത്തിനോ കോട്ടം തട്ടുന്നില്ല. വേദി ആധുനികമായിരിക്കാം, സംഗീതത്തിന്റെ ഈണം വ്യത്യസ്തമായിരിക്കാം, പക്ഷേ അടിസ്ഥാന വികാരം അതേപടി നിലകൊള്ളുന്നു. ആധ്യാത്മികതയുടെ നിതാന്തമായ ഒഴുക്ക് അവിടെ അനുഭവപ്പെടുന്നു". പ്രധാനമന്ത്രി പറഞ്ഞു.
ഭജൻ ക്ലബ്ബിംഗ് ഡൽഹി, കൊൽക്കത്ത, ബെംഗളൂരു എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ നഗരങ്ങളിലും അമേരിക്കയിലും പ്രചാരത്തിലുണ്ട്. കേരളത്തിലും ഇത്തരം ഭജൻ പരിപാടികൾക്ക് യുവാക്കളുടെ ഇടയിൽ വലിയ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലുള്ള പ്രമുഖ ഭജൻ ഗ്രൂപ്പുകളുടെ പരിപാടികളുടെ വീഡിയോ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Mann Ki Baat | ജെൻ സി ക്കിടയിൽ വളരുന്ന ഭജൻ ട്രെൻഡിന് പ്രധാനമന്ത്രിയുടെ പ്രശംസ
Next Article
advertisement
ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച വയോധികൻ പിടിയിൽ
ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച വയോധികൻ പിടിയിൽ
  • കൊച്ചി പെരുമ്പാവൂരിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച വയോധികൻ പിടിയിൽ

  • കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തി

  • പോക്സോ നിയമത്തിലെ വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

View All
advertisement