• HOME
 • »
 • NEWS
 • »
 • india
 • »
 • India and Cannabis | 1985 വരെ ഇന്ത്യയിൽ കഞ്ചാവ് നിയമവിധേയമായിരുന്നു; ഇന്ത്യയും 'കഞ്ചാവു'മായുളള ബന്ധം

India and Cannabis | 1985 വരെ ഇന്ത്യയിൽ കഞ്ചാവ് നിയമവിധേയമായിരുന്നു; ഇന്ത്യയും 'കഞ്ചാവു'മായുളള ബന്ധം

ക്രിസ്തുവിന് 1000 വർഷം മുമ്പ് വരെ പഴക്കമുള്ള വേദങ്ങളിലും മറ്റും ഭാംഗ് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഉത്കണ്ഠ ഒഴിവാക്കാൻ കഴിയുന്ന അഞ്ച് പ്രത്യേക ചെടികളിൽ ഒന്നാണ് മരിജുവാന എന്നാണ് അഥർവ വേദ പറയുന്നത്. സുശ്രുത സംഹിതയിൽ ഇത് ഒരു ഔഷധസസ്യമായും പരിഗണിക്കുന്നു.

Cannabis

Cannabis

 • Last Updated :
 • Share this:
  കഞ്ചാവ് ഇന്ത്യയിൽ നിയമവിധേയമാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് മറുപടി. പക്ഷേ, 1985 വരെ അതെ എന്നായിരുന്നു മറുപടി. അറിയാമോ, 1985 വരെ ഇന്ത്യയിൽ കഞ്ചാവ് നിയമവിധേയമായിരുന്നു. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തോടെ ബോളിവുഡ് സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്ന തിന്മകളുടെ ഒരു വലിയ പെട്ടി കൂടി തുറന്നിരിക്കുകയാണ്. ആദ്യം സ്വജനപക്ഷപാതത്തിനും മറ്റും എതിരെ ആരംഭിച്ച ചർച്ചകൾ ഇപ്പോൾ എത്തിനിൽക്കുന്നത് മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തിലാണ്.

  സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കാമുകി ആയിരുന്ന റിയ ചക്രവർത്തിക്ക് എതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ഇന്ത്യയിൽ നിയമവിധേയമായി നിരോധിച്ചിരിക്കുന്ന മയക്കുമരുന്നായ മരിജുവാന സുശാന്തിന് റിയ നൽകിയിരുന്നു എന്ന ആരോപണത്തിൽ നാർകോടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷണം നടത്തിവരികയാണ്.

  You may also like:പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ ഭർത്താവ് വെടിവെച്ചു കൊന്നു [NEWS]സംസ്ഥാനത്ത് വ്യാപക മഴ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്​ [NEWS] 'ബിനോയ്‌ കോടിയേരിയുടെ DNA ടെസ്റ്റ് ഫലം ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത': കെ.മുരളീധരന്‍ [NEWS]

  1985 വരെ ഇന്ത്യയിൽ കഞ്ചാവ് നിയമവിധേയമായിരുന്നു ?

  കഞ്ചാവ്, ഭാംഗ്, ഹാഷിഷ് തുടങ്ങി വിവിധ വകഭേദങ്ങളിൽ ഇന്ത്യയിൽ സഹസ്രാബ്ധങ്ങളായി മരിജുവാന ഉപയോഗിച്ചു വന്നിരുന്നു. ക്രിസ്തുവിന് 2000 വർഷം മുമ്പ് വരെ പഴക്കമുള്ളതാണ് ഇന്ത്യയിലെ മരിജുവാന ഉപയോഗം.

  ക്രിസ്തുവിന് 1000 വർഷം മുമ്പ് വരെ പഴക്കമുള്ള വേദങ്ങളിലും മറ്റും ഭാംഗ് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഉത്കണ്ഠ ഒഴിവാക്കാൻ കഴിയുന്ന അഞ്ച് പ്രത്യേക ചെടികളിൽ ഒന്നാണ് മരിജുവാന എന്നാണ് അഥർവ വേദ പറയുന്നത്. സുശ്രുത സംഹിതയിൽ ഇത് ഒരു ഔഷധസസ്യമായും പരിഗണിക്കുന്നു.

  പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും ഇന്ത്യയിൽ വന്നപ്പോൾ കഞ്ചാവ് വ്യാപാരവും ഉപഭോഗവും ഇവിടെ സജീവമായിരുന്നു. ബ്രിട്ടീഷുകാർ ഇതിന് നികുതി ഏർപ്പെടുത്തി. കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട് ആദ്യമായി നിയമങ്ങൾ പാസാക്കുകയും ചെയ്തു. 1838, 1871, 1877 എന്നീ വർഷങ്ങളിൽ കന്നബീസ് ഉപയോഗിക്കുന്നത് ബ്രിട്ടീഷ് ഇന്ത്യ കുറ്റകരമാക്കി. എന്നാൽ, ഗാഞ്ച ഉപയോഗം നിയമപരമായി തുടർന്നു.  കുറ്റകരമാക്കുന്നത്

  മരിജുവാനയുടെ ഉപയോഗത്തെയും ദോഷകരമായ ഫലങ്ങളെയും കുറിച്ചുള്ള അമേരിക്കൻ കാഴ്ചപ്പാടിൽ സ്വാധീനം ചെലുത്തിയ 'സിംഗിൾ കൺവെൻഷൻ ഓൺ നാ൪കോടിക് ഡ്രഗ്സ്' എന്ന അന്താരാഷ്ട്ര ഉടമ്പടിക്ക് ശേഷം കഞ്ചാവിനെക്കുറിച്ചുള്ള ലോക കാഴ്ചപ്പാട് മാറി. കഞ്ചാവും മറ്റ് മയക്കുമരുന്നുകളെയും ദോഷകരമായവയായി തരംതിരിച്ചു. 1961ൽ പാസാക്കിയ നിയമത്തിൽ മരിജുവാനയെ അപകടകരമായ മരുന്നായി തരംതിരിക്കണമെന്ന് രാജ്യങ്ങൾക്ക് നിർദ്ദേശം നൽകി.

  ഇന്ത്യയിൽ ഭാംഗിന്റെ സാമൂഹ്യവും മതപരവുമായ പ്രാധാന്യം ചൂണ്ടിക്കാട്ടി കഞ്ചാവ് നിരോധിക്കുമെന്നും എന്നാൽ ഭാംഗ് നിരോധിക്കാൻ കഴിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ആഭ്യന്തരമായി ഇത്തരം മരുന്നുകൾ നിയന്ത്രിക്കുന്നതിന് 25 വർഷമെടുത്തു.

  1985ലാണ് ഇന്ത്യ നാർകോടിക് ഡ്രഗ്‌സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റൻസ് ആക്ട് പാസാക്കിയത്. ഇത് അനുസരിച്ച് കഞ്ചാവ് ഉപയോഗിക്കുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. എന്നാൽ, ശിവരാത്രി, ഹോളി മുതലായ ഉത്സവങ്ങളിൽ ഭാംഗ് ഉപയോഗിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. പിന്നീട്, ഇതിന്റെ വിൽപ്പനയും നിയന്ത്രണവും സംസ്ഥാനങ്ങൾക്ക് വിട്ടു കൊടുക്കുകയായിരുന്നു.

  കഞ്ചാവിനെതിരായ ഇന്ത്യയുടെ നിയമം അന്താരാഷ്ട്ര ഉടമ്പടിയുടെ അടിസ്ഥാനത്തിലാണെന്നാണ് കരുതുന്നത്. അതേസമയം, അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങൾ മരിജുവാനയുടെ ഔഷധപരമായ ഉപയോഗം ഇതിനകം നിയമവിധേയമാക്കിയിട്ടുണ്ട്. അതേസമയം, കഞ്ചാവ് വിൽക്കുന്നത് ഇപ്പോഴും ഫെഡറൽ കുറ്റകൃത്യമാണ്.

  കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള മുറവിളി ഇന്ത്യയിൽ സജീവമാണ്. കഞ്ചാവ് നിരോധിക്കുന്നത് മാനസികാരോഗ്യത്തിന് ഹാനികരമാണെന്ന് മാത്രമല്ല ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വൻ നഷ്ടമാണെന്നുമാണ് വിമർശകർ പറയുന്നത്. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 10 - 75 വയസിന് ഇടയിൽ പ്രായമുള്ള 2.83% ഇന്ത്യക്കാർ മരിജുവാന ഉപയോഗിക്കുന്നു. അത് ഏകദേശം 31 മില്യൺ ആളുകൾ വരും.

  അതേസമയം, നാർകോടിക്സ് ഡ്രഗ്സ് ആൻഡ് സൈകകോട്രോപിക് സബ്സ്റ്റൻസസ് ആക്ട് അനുസരിച്ച് നാർകോടിക്സ് കൺട്രോൾ ബ്യൂറോ റിയ, സഹോദരൻ ഷോവിക്, ടാലന്റ് മാനേജർ ജയ സഹ, ശ്രുതി മോദി, ഗോവ കേന്ദ്രമായുള്ള ഹോട്ടലുടമ ഗൗരവ് ആര്യ എന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
  Published by:Joys Joy
  First published: