മദ്യം കയറ്റിയ വാഹനത്തിൽ നിന്ന് കുപ്പികൾ താഴെ വീണു; കൈക്കലാക്കാൻ ആളുകളുടെ നെട്ടോട്ടം; വീഡിയോ വൈറൽ

Last Updated:

കണ്ടുനിന്ന വഴി യാത്രക്കാർ ഓടിച്ചെന്ന് റോഡിലെ മദ്യക്കുപ്പികൾ കൈക്കലാക്കി. ബഹളത്തിനിടയിൽ മദ്യക്കുപ്പികൾ എടുക്കാൻ ആളുകൾ തിരക്കിട്ട് നെട്ടോട്ടമോടുന്നതും വീഡിയോയിൽ കാണാം

മദ്യം കയറ്റി വന്ന വാഹനത്തിൽ നിന്ന് വീണ മദ്യക്കുപ്പികൾ റോഡിൽ നിന്ന് വാരിയെടുക്കുന്ന ഒരുകൂട്ടം ആളുകളുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. മദ്യകുപ്പികൾ അടങ്ങിയ 110 പെട്ടുകളുമായി സഞ്ചരിച്ചിരുന്ന വാഹനം ബമ്പിലിടിച്ചതോടെയാണ് മദ്യക്കുപ്പികൾ റോഡിൽ ചിതറിയത്. ആഗ്രയിലെ എത്മദ്പൂരിൽ ആയിരുന്നു സംഭവം. മിതാവാലി ഗ്രാമത്തിലെ ഒരു കടയിലേക്കാണ് വാഹനം മദ്യത്തിന്റെ ലോഡുമായി പോയിരുന്നത്.
എന്നാൽ ബർഹാൻ റോഡിന് സമീപമുള്ള സ്പീഡ് ബമ്പിൽ ഇടിച്ചതോടെ വാഹനത്തിൻ്റെ വാതിൽ അപ്രതീക്ഷിതമായി തുറക്കുകയും 30 പെട്ടികളിലുണ്ടായിരുന്ന മദ്യകുപ്പികൾ റോഡിലേക്ക് വീഴുകയുമായിരുന്നു. തുടർന്ന് ഇത് കണ്ടുനിന്ന വഴി യാത്രക്കാർ ഓടിച്ചെന്ന് റോഡിലെ മദ്യക്കുപ്പികൾ കൈക്കലാക്കി. ബഹളത്തിനിടയിൽ മദ്യക്കുപ്പികൾ എടുക്കാൻ ആളുകൾ തിരക്കിട്ട് നെട്ടോട്ടമോടുന്നതും വീഡിയോയിൽ കാണാം. ഡ്രൈവർ പിന്നാലെ എത്തിയപ്പോഴേക്കും കയ്യിൽ കിട്ടിയ കുപ്പികളുമായി ആളുകൾ കടന്നു കളയുകയും ചെയ്തു.
ALSO READ: ഒന്‍പത് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കഫ് സിറപ്പുകളുടെ പരിശോധനയില്‍ ഇന്ത്യ ഇളവ് നല്‍കിയേക്കും
മിതാവാലി ഗ്രാമത്തിൽ മദ്യവിൽപന നടത്തുന്ന സന്ദീപ് യാദവ് എന്നയാളുടെ കടയിലേക്കാണ് മദ്യം കൊണ്ടുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകളുടെ പ്രതികരണങ്ങളും വീഡിയോയ്ക്ക് താഴെ എത്തി. വീഡിയോ കണ്ട ചിലർ രാജ്യത്തിന്റെ ക്രമസമാധാനത്തെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിക്കുകയും ചെയ്തു. കൂടാതെ ഈ സാഹചര്യം മുതലെടുത്ത സ്ഥലത്തുണ്ടായിരുന്ന ആളുകളുടെ സമീപനത്തെക്കുറിച്ചും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. മദ്യം ഭാവിയിൽ വലിയ സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കുമെന്നതിന് സൂചനയാണ് ഈ വീഡിയോ എന്നും ചില ആളുകൾ അഭിപ്രായപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/India/
മദ്യം കയറ്റിയ വാഹനത്തിൽ നിന്ന് കുപ്പികൾ താഴെ വീണു; കൈക്കലാക്കാൻ ആളുകളുടെ നെട്ടോട്ടം; വീഡിയോ വൈറൽ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement