ഹൈദരാബാദിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം; 8 പേർക്ക് പരിക്ക്
- Published by:user_49
Last Updated:
രാസപ്രവർത്തനമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
ഹൈദരാബാദിലെ കെമിക്കൽ ഫാക്ടറിയിൽ ശനിയാഴ്ച ഉണ്ടായ തീപിടുത്തത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഹൈദരാബാദിലെ ബൊല്ലാറാമിലെ വ്യാവസായിക വികസന മേഖലയിലെ സ്ഥാപനമായ വിന്ധ്യ ഓർഗാനിക് എന്ന കമ്പനിയില്‍ നിന്നാണ് തീപിടിത്തമുണ്ടായത്.
രാസപ്രവർത്തനമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 12, 2020 3:56 PM IST