Nimishapriya| നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാദം കേന്ദ്ര വിദേശകാര്യമന്ത്രാലയം തള്ളി

Last Updated:

ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ഷെയ്ഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യെമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത് എന്നാണ് കാന്തപുരത്തിന്റെ ഓഫീസിൽനിന്നും ലഭിച്ച വിവരം

നിമിഷ പ്രിയ
നിമിഷ പ്രിയ
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദങ്ങള്‍ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 'നിമിഷ പ്രിയ കേസില്‍ ചില വ്യക്തികള്‍ പങ്കിടുന്ന വിവരങ്ങള്‍ തെറ്റാണ്,' എന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ഷെയ്ഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യെമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത് എന്നാണ് കാന്തപുരത്തിന്റെ ഓഫീസിൽനിന്നും ലഭിച്ച വിവരം.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായതായി കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്. നേരത്തെ താത്കാലികമായി നീട്ടിവെച്ച വധശിക്ഷയാണ് ഇപ്പോള്‍ പൂര്‍ണമായി റദ്ദ് ചെയ്തതതെന്നും സനായില്‍ നടന്ന ഉന്നത തലയോഗത്തിലാണ് ഇതുസംന്ധിച്ച തീരുമാനം ഉണ്ടായതെന്നുമാണ് ഓഫീസ് നല്‍കിയ വിവരം.
ഇതും വായിക്കുക: Nimishapriya| നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായതായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ്
യെമന്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഔദ്യോഗിക രേഖാമൂലമുള്ള സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിരിക്കുന്നത്.
advertisement
നേരത്തെ ജൂലായ് 16-ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ കൂടി ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു.
ഇതും വായിക്കുക: Nimishapriya| 'ചർച്ച നടത്തിയത് ആരുമായെന്ന് കാന്തപുരം വ്യക്തമാക്കണം'; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിച്ച് തലാലിന്റെ സഹോദരൻ
അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ‌ ധാരണയായെന്ന വാർത്തകൾ തെറ്റാണെന്ന് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി സോഷ്യൽ‌ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിക്കുന്നുവെന്നും കാന്തപുരം ബന്ധപ്പെട്ട സംഘടന ഏതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കുറിച്ചു. മലയാള മാധ്യമങ്ങളുടെ വാർത്തകൾ അടക്കം പങ്കുവച്ചാണ് ഇക്കാര്യം അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
advertisement
Summary: Union government has refuted claims made by ‘Grand Mufti of India’ Kanthapuram AP Abubakar Musliyar regarding Nimisha Priya’s death sentence as “inaccurate", sources said on Tuesday.
മലയാളം വാർത്തകൾ/ വാർത്ത/India/
Nimishapriya| നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാദം കേന്ദ്ര വിദേശകാര്യമന്ത്രാലയം തള്ളി
Next Article
advertisement
തിരുവനന്തപുരം കോര്‍പ്പറേഷൻ പിടിക്കാൻ കോണ്‍ഗ്രസ് ; ആദ്യ 48 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു; ശബരിനാഥന്‍ കവടിയാറില്‍
തിരുവനന്തപുരം കോര്‍പ്പറേഷൻ പിടിക്കാൻ കോണ്‍ഗ്രസ്;ആദ്യ 48സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു;ശബരിനാഥന്‍ കവടിയാറിൽ
  • തിരുവനന്തപുരം കോർപ്പറേഷനിലെ ആദ്യ 48 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ് പ്രചാരണ ജാഥകൾ ആരംഭിച്ചു.

  • കെഎസ് ശബരിനാഥൻ കവടിയാറിൽ മത്സരിക്കും, വൈഷ്ണ സുരേഷ് മുട്ടടയിൽ, നീതു രഘുവരൻ പാങ്ങപാറയിൽ.

  • യുഡിഎഫ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിൽ, നവംബർ 12 വരെ വാഹന പ്രചാരണ ജാഥകൾ നടത്തും.

View All
advertisement