മെക്സിക്കൻ അപാരത പടം വിജയിക്കാൻ യഥാർത്ഥ സംഭവം നേരെ തിരിച്ചിട്ടതെന്ന് സംവിധായകൻ രൂപേഷ് പീതാംബരൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
സംവിധായകൻ ടോം ഇമ്മട്ടി എഴുതിയ സ്ക്രിപ്റ്റിൽ എസ്എഫ്ഐ ആയിരുന്നു വില്ലനെന്നും രൂപേഷ് പീതാംബരൻ
ടൊവിനോ തോമസിനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്ത ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രം വിജയിക്കാൻ യഥാർത്ഥ സംഭവം നേരെ തിരിച്ചിട്ടതെന്ന് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ. മഹാരാജാസ് കോളേജിൽ SFIയുടെ ആധിപത്യത്തിന് മേൽ KSU നേടിയ വിജയത്തെ അടിസ്ഥാനമാക്കിയായിരുന്നു സിനമയെന്നും എന്നാൽ ചിത്രം വിജയിക്കണമെങ്കിൽ യഥാർത്ഥ സംഭവം നേരെ തിരിച്ചിടണമെന്ന് താൻ സംവിധായകനായ ടോം ഇമ്മട്ടിയോട് പഞ്ഞിരുന്നെന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രൂപേഷ് പറഞ്ഞു. ചിത്രത്തിൽ രൂപേഷ് എന്ന് തന്നെ പേരുള്ള വില്ലൻ കഥാപാത്രത്തെ രൂപേഷ് പീതാംബരൻ അവതരിപ്പിച്ചിരുന്നു.
advertisement
മഹാരാജാസ് കോളേജ് എസ്എഫ്ഐയുടെ കുത്തകയായിരുന്നു. കെ എസ് യുനെക്കൊണ്ട് കൊടി കുത്താൻ എസ് എഫ് ഐക്കാർ സമ്മതിക്കില്ല. യഥാർത്ഥ സംഭവത്തിലെ ജിനോ മെക്സിക്കൻ അപാരതയിൽ അഭിനയിച്ചിട്ടുമുണ്ട്. ടോം എഴുതുയ സ്ക്രിപ്റ്റിൽ നായകൻ കെ എസ് യു ആയിരുന്നു. എസ് എഫ് ഐ ആയിരുന്നു വില്ലൻ. പടം ഹിറ്റാകണമെങ്കിൽ യഥാർത്ഥ സംഭവം നേരെ തിരിച്ചിടണമെന്നു സംവിധായകനോട് പറയുകയായിരുന്നു എന്നും രൂപേഷ് പീതാംബരൻ പറഞ്ഞു.
താൻ ഈ നിർദേശം പറഞ്ഞത് 2016ലാണെന്നും ഇപ്പോൾ ഇത് പറയാൻ കാരണം സിനിമാ സ്‌ക്രീനിൽ വലിയൊരു പൊളിറ്റിക്സ് ഉണ്ട് എന്നതുകൊണ്ടാണെന്നും രൂപേഷ് പറഞ്ഞു. തിരക്കഥയിലെഴുതിയത് സത്യമാണെങ്കിലും തിരിച്ചിട്ടാലേ ഒരു വാണിജ്യ വിജയം ചിത്രത്തിന് കിട്ടൂ. അങ്ങനെ ചെയ്തെങ്കിൽ എന്താണ് പടം ബ്ലോക്ക്ബസ്റ്ററായില്ലേ എന്നും രൂപേഷ് ചോദിക്കുന്നുണ്ട്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 26, 2025 7:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മെക്സിക്കൻ അപാരത പടം വിജയിക്കാൻ യഥാർത്ഥ സംഭവം നേരെ തിരിച്ചിട്ടതെന്ന് സംവിധായകൻ രൂപേഷ് പീതാംബരൻ