advertisement

'ഹൂതികളെ അടിച്ചമർത്തി, ഹമാസിനെ തകർത്തു;ഇറാൻ മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുന്നു'; നെതന്യാഹു

Last Updated:

അന്താരാഷ്ട്ര സമൂഹം ഇറാന്റെ ആണവ പദ്ധതിയെ നേരിടണമെന്നും ബെഞ്ചമിൻ നെതന്യാഹു

News18
News18
ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾക്കെതിരെ ഇസ്രായേൽ നിർണായ ആക്രമണം നടത്തിയിട്ടുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ ഒരു വർഷത്തിനുള്ളി ഹൂതികളെയും , ഹമാസ് ഭീകര സംവിധാനത്തെയും, ഹിസ്ബുള്ളയെയും തകർത്തുവെന്നും അവയുടെ ഭൂരിഭാഗം നേതാക്കളെയും ആണവായുധ ശേഖരവും പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (UNGA) സംസാരിക്കുകയായിരന്നു നെതന്യാഹു. ഗാസയിൽ ബന്ദികളാക്കപ്പെട്ട ഇസ്രായേലി കുടുംബങ്ങളുടെ ദുരവസ്ഥ പരാമർശിച്ച നെതന്യാഹു ഇറാൻ മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
advertisement
ഇറാന്റെ ഭീകരാക്രമണം മുഴുവൻ ലോകത്തിന്റെയും സമാധാനത്തിനും, മേഖലയുടെ സ്ഥിരതയ്ക്കും, ഇസ്രായേലിന്റെ നിലനിൽപ്പിനും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെ നശിപ്പിക്കാൻ മാത്രമല്ല, അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങളെ ഭീഷണിപ്പെടുത്താൻ രൂപകൽപ്പന ചെയ്ത ഒരു വലിയ ആണവായുധ പദ്ധതി ടെഹ്‌റാൻ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. ഇറാന്റെ നടപടികൾ ആഗോളതലത്തിൽ അപകടകരമാണെന്ന് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര സമൂഹം അവരുടെ ആണവ പദ്ധതിയെ നേരിടണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ബെഞ്ചമിൻ നെതന്യാഹു വേദിയിലേക്ക് കയറിയപ്പോൾ, ഡസൻ കണക്കിന് പ്രതിനിധികൾ പ്രതിഷേധവുമായി ഹാളിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ ഇസ്രയേൽ അനുകൂലികൾ അദ്ദേഹത്തിന്റെ പ്രസംഗത്തെ കയ്യടിയോടെയാണ് സ്വീകരിച്ചത്.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
'ഹൂതികളെ അടിച്ചമർത്തി, ഹമാസിനെ തകർത്തു;ഇറാൻ മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുന്നു'; നെതന്യാഹു
Next Article
advertisement
ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം; ഭരണത്തിലെത്തിയാൽ രണ്ടു വർഷത്തിൽ എയിംസ് പണി തുടങ്ങും; അമിത് ഷാ
ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം; ഭരണത്തിലെത്തിയാൽ രണ്ടു വർഷത്തിൽ എയിംസ് പണി തുടങ്ങും; അമിത്
  • എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് ക്രിസ്തുവിന്റെ അനുയായികൾക്ക് അമിത് ഷാ ആഹ്വാനം ചെയ്തു

  • കേരളത്തിൽ എൻഡിഎ ഭരണത്തിലെത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസ് പണി തുടങ്ങുമെന്ന് പ്രഖ്യാപിച്ചു

  • എൽഡിഎഫും യുഡിഎഫും അഴിമതിയിലാണ് Kerala ഭരിച്ചത്, BJP വരണം എന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു

View All
advertisement