ഹൈദരാബാദിലെ ക്ഷേത്രത്തിൽ മാംസം കണ്ടെത്തിയ സംഭവത്തിൽ യഥാർത്ഥ 'പ്രതി'യെ കണ്ട് ഞെട്ടിയത് പോലിസ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
ബുധനാഴ്ച രാവിലെ ക്ഷേത്രത്തിൽ മാംസം കണ്ടെത്തിയതിനെത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയും പ്രതിഷേധവും ഉടലെടുത്തിരുന്നു
ഹൈദരാബാദ് നടരാജ് നഗറിലെ തപ്പച്ചബൂത്ര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്ഷേത്രത്തിൽ നിന്ന് മാംസം കണ്ടെത്തിയ സംഭവത്തിൽ യഥാർത്ഥ 'പ്രതി'യെ കണ്ട് ഞെട്ടി പൊലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് 'പ്രതി' ആരാണെന്ന് തിരിച്ചറിഞ്ഞത്. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിൽ മാംസ കഷണം കണ്ടെത്തിയതിനെത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയും പ്രതിഷേധവും ഉടലെടുത്തിരുന്നു
വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് അന്വേഷണത്തിനായി നാല് സംഘങ്ങളെ നിയോഗിച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലവും സന്ദർശിച്ചു. മാംസം എങ്ങനെയാണ് ക്ഷേത്രത്തിനുള്ളിൽ വന്നതെന്ന് കണ്ടെത്താൻ പോലീസ് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഒരു പൂച്ചയാണ് ക്ഷേത്രത്തിൽ മാംസ കഷണം കൊണ്ടിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെ പൊലീസും ഞെട്ടിയിരിക്കുകയാണ്.
advertisement
ക്ഷേത്രത്തിന്റെ വടക്കോട്ട് അഭിമുഖമായുള്ള ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഒരു പൂച്ച വായിൽ മാംസക്കഷണം കടിച്ചുകൊണ്ട് ക്ഷേത്ര പരിസരത്തേക്ക് പ്രവേശിക്കുന്നത് വ്യക്തമായെന്നും വീഡിയോ തെളിവുകൾ പ്രകാരം മാംസം കൊണ്ടുവച്ചത് പൂച്ചയാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
ക്ഷേത്രത്തിലെ ശിവലിംഗത്തിന് പിൻവശത്തായാണ് മാംസ കഷണം കണ്ടെത്തിയത്. ക്ഷേത്രത്തിൽ മാംസം കണ്ടെത്തിയെന്ന വാർത്ത പരന്നതോടെ പ്രദേശത്ത് നൂറ് കണക്കിന് നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പൊലീസിനെയും വിന്യസിച്ചിരുന്നു.
പൂച്ചയാണ് മാംസം കൊണ്ടുവച്ചതെന്ന് കണ്ടെത്തിയതോടെ സ്ഥിതിഗതികൾ ശാന്തമാവുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിദ്വേഷമോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കരുതെന്ന് പോലീസ് ജനങ്ങളോട് പറഞ്ഞു.
advertisement
അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കൊണ്ട സുരേഖ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Telangana
First Published :
February 13, 2025 10:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഹൈദരാബാദിലെ ക്ഷേത്രത്തിൽ മാംസം കണ്ടെത്തിയ സംഭവത്തിൽ യഥാർത്ഥ 'പ്രതി'യെ കണ്ട് ഞെട്ടിയത് പോലിസ്