ടെലിവിഷൻ റേറ്റിംഗ് പരിഷ്കരിച്ചു; ലാൻഡിംഗ് പേജുകൾ പുറത്ത്

Last Updated:

ടെലിവിഷനും സെറ്റ് ടോപ് ബോക്‌സും ഓണ്‍ ചെയ്യുമ്പോള്‍ ചാനല്‍ നമ്പരൊന്നും പ്രസ് ചെയ്യാതെതന്നെ ആദ്യം വരുന്ന ചാനലാണ് ലാന്‍ഡിംഗ് പേജ്

News18
News18
ടിവി റേറ്റിംഗ് മാർഗ്ഗനിർദ്ദേശങ്ങളിൽ പുതിയ കരട് ഭേദഗതികളമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. റേറ്റിംഗ് ഏജൻസികവ്യൂവർഷിപ്പ് അളക്കുന്നതിന് കണക്റ്റഡ് ടിവി പ്ലാറ്റ്‌ഫോമുകളും പരിഗണിക്കണമെന്നും ലാൻഡിംഗ് പേജുകളെ വിലയിരുത്തലിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് നിർദ്ദേശം. ടെലിവിഷനും സെറ്റ് ടോപ് ബോക്‌സും ഓണ്‍ ചെയ്യുമ്പോള്‍ ചാനല്‍ നമ്പരൊന്നും പ്രസ് ചെയ്യാതെ ആദ്യം വരുന്ന പേജാണ് ലാന്‍ഡിംഗ് പേജ്. ടിവി ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം ചാനല്‍ വരുന്നതിനായി വൻ തുക നല്‍കി ലാന്‍ഡിംഗ് പേജ് സ്വന്തമാക്കുന്ന പ്രവണത രാജ്യത്ത് ഉണ്ട്.
advertisement
നിർദേശം നടപ്പിലാക്കിയാ ഇന്ത്യയിലെ ഏക രജിസ്റ്റർ ചെയ്ത പ്രേക്ഷക റേറ്റിംഗ് സ്ഥാപനമായ ബ്രോഡ്‌കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിനും (BARC) ഭാവിയിൽ വരുന്ന ഏതൊരു ഏജൻസികൾക്കും ഭേദഗതി ചെയ്ത മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാകും. കേബിഅല്ലെങ്കിDTH വഴിയുള്ള ലീനിയടെലിവിഷൻ കാഴ്ച മാത്രമേ BARC നിലവിൽ അളക്കുന്നുള്ളൂ. അതിനാൽ മാർഗ്ഗനിർദ്ദേശങ്ങൾ പ്രക്ഷേപണ വ്യവസായത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
advertisement
ക്രോസ്-മീഡിയ റേറ്റിംഗിനായി പരസ്യദാതാക്കവളരെക്കാലമായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാ യൂട്യൂബ്, നെറ്റ് ഫ്ലിക്സ്, പ്രൈം വീഡിയോ,പോലുള്ള ആഗോള പ്ലാറ്റ്‌ഫോമുകൾ ഒരു ഏകീകൃത അളവെടുപ്പ് പാനലിചേരുന്നതിതാൽപ്പര്യം കാണിച്ചിട്ടില്ല.
അതേമയം ലാൻഡിംഗ് പേജ് വ്യൂവർഷിപ്പ് നീക്കം ചെയ്യുന്നത് ഒരു നല്ല നീക്കമാണെന്നാണ് ഈ മേഖലയിലുള്ള വിദഗ്ധരുടെ അഭിപ്രായം. നിലവിൽ, ചില കേബിഓപ്പറേറ്റർമാമൂന്ന് ലാൻഡിംഗ് പേജുകൾ വരെ ഉപയോഗിക്കുന്നു. കൂടാതെ ടിവി ചാനലുകൾ അവരുടെ റേറ്റിംഗുകവർദ്ധിപ്പിക്കുന്നതിന്സ്ലോട്ടുകൾ വാങ്ങാൻ മത്സരിക്കുന്നു.
advertisement
ലാൻഡിംഗ് പേജ് വ്യൂവർഷിപ്പ് റേറ്റിംഗിൽ നിന്ന് ഒഴിവാക്കിയാകേബിഓപ്പറേറ്റർമാർക്ക് വരുമാനം നഷ്ടപ്പെടുമെന്ന് ഒരു മുതിർന്ന മീഡിയ എക്സിക്യൂട്ടീവ് പറഞ്ഞു. മാർക്കറ്റ് കണക്കുകൾ പ്രകാരം, ലാൻഡിംഗ് പേജുകളിലൂടെ മികച്ച ദൃശ്യപരത ഉറപ്പാക്കാൻ ടിവി ചാനലുകൾ, പ്രത്യേകിച്ച് വാർത്താ ചാനലുകൾ, എല്ലാ വർഷവും 100 കോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്.
advertisement
ചില സെറ്റ് ടോപ്പ് ബോക്സുകചാനലുകമാറുന്നതിനിടയിലെ സമയം വൈകിപ്പിക്കുന്നത് പ്രോഗ്രാം ചെയ്തിരിക്കുന്നതിനാലാൻഡിംഗ് പേജുകളുടെ വ്യൂവർഷിപ്പ് വർദ്ധിക്കുന്നു. ഒരു മിനിറ്റിനുള്ളിൽ ഒരു കാഴ്ചക്കാരൻ കുറഞ്ഞത് 30 സെക്കൻഡ് ഒരു ചാനലിതുടരുകയാണെങ്കിൽ, ആ മുഴുവൻ മിനിറ്റും ആ ചാനലിന്റെ വ്യൂവർഷിപ്പായി കണക്കാക്കും.
advertisement
പ്രതിവർഷം 30,000 കോടി രൂപയികൂടുതലുള്ള ടിവി പരസ്യ ചെലവുകനിർണ്ണയിക്കുന്നതിപ്രേക്ഷക റേറ്റിംഗ് ഡാറ്റ ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്.റേറ്റിംഗ് ഏജൻസികൾക്കും പ്രക്ഷേപകർക്കും ഇടയിലുള്ള കർശനമായ ക്രോസ് ഓണർഷിപ്പ് നിയമങ്ങളും കരട് നിർദ്ദേശത്തിലുണ്ട്.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ടെലിവിഷൻ റേറ്റിംഗ് പരിഷ്കരിച്ചു; ലാൻഡിംഗ് പേജുകൾ പുറത്ത്
Next Article
advertisement
ഗർഭനിരോധന ഉറകൾക്കായി ചെന്നൈ സ്വദേശി  ഒരു വർഷം സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ  ചെലവിട്ടത് ഒരു ലക്ഷം രൂപ
ഗർഭനിരോധന ഉറകൾക്കായി ചെന്നൈ സ്വദേശി ഒരു വർഷം സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ ചെലവിട്ടത് ഒരു ലക്ഷം രൂപ
  • ചെന്നൈയിൽ നിന്നുള്ള ഉപഭോക്താവ് ഒരു വർഷം ഗർഭനിരോധന ഉറകൾക്കായി 1,06,398 രൂപ ചെലവാക്കി.

  • സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് 2025 റിപ്പോർട്ട് ഇന്ത്യക്കാരുടെ കൗതുകകരമായ ഷോപ്പിംഗ് രീതികൾ വെളിപ്പെടുത്തുന്നു.

  • ബെംഗളൂരുവിൽ ഉപഭോക്താവ് ഒരൊറ്റ ഓർഡറിൽ മൂന്ന് ഐഫോണുകൾക്ക് 4.3 ലക്ഷം രൂപ ചെലവാക്കിയതും ശ്രദ്ധേയമാണ്.

View All
advertisement