advertisement

ഖനി ദുരന്തത്തിൽ മരിച്ചെന്ന് കരുതി കുടുംബം ചിതയൊരുക്കിയ 'പരേതൻ' ദിവസങ്ങൾക്ക് ശേഷം വീട്ടിൽ

Last Updated:

ഫെബ്രുവരി 5-നാണ് മേഘാലയയിലെ താംസ്‌കു മേഖലയിലെ അനധികൃത ഖനിയിൽ സ്ഫോടനമുണ്ടായത്

News18
News18
ഗുവാഹത്തി: മേഘാലയയിലെ കിഴക്കൻ ജയന്തിയാ ഹിൽസിലെ നിയമവിരുദ്ധ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടെന്ന് കരുതിയ തൊഴിലാളി ജീവനോടെ വീട്ടിൽ തിരിച്ചെത്തി. അസം ശ്രീഭൂമി ജില്ലയിലെ രതാബാരി സ്വദേശിയായ ശ്യാംബാബു സിൻഹയാണ് സ്വന്തം സംസ്‌കാര ചടങ്ങുകൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയത്. ഇതോടെ ഇയാളുടെ പേരിൽ ദഹിപ്പിച്ചത് ആരുടെ മൃതദേഹമായിരുന്നു എന്ന കാര്യത്തിൽ ദുരൂഹത ഉയർന്നിരിക്കുകയാണ്.
ഫെബ്രുവരി 5-നാണ് മേഘാലയയിലെ താംസ്‌കു മേഖലയിലെ അനധികൃത ഖനിയിൽ സ്ഫോടനമുണ്ടായത്. ഡൈനാമിറ്റ് ഉപയോഗിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ ശ്യാംബാബു ഉൾപ്പെടെ 31 പേർ മരിച്ചതായാണ് അധികൃതർ അറിയിച്ചിരുന്നത്. രക്ഷാപ്രവർത്തനം അസാധ്യമാണെന്ന് കണ്ട് ഫെബ്രുവരി 9-ന് തിരച്ചിൽ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തിരിച്ചറിയൽ നടപടികൾക്ക് ശേഷം ശ്യാംബാബുവിന്റേതെന്ന് കരുതിയ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും അവർ അത് സംസ്‌കരിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം ശ്യാംബാബു വീട്ടിലേക്ക് തിരിച്ചെത്തിയതോടെ ഉദ്യോഗസ്ഥരും വീട്ടുകാരും ഒരുപോലെ ഞെട്ടിയിരിക്കുകയാണ്.
മൃതദേഹം തിരിച്ചറിയുന്നതിൽ അധികൃതർക്ക് സംഭവിച്ച വീഴ്ച ഇപ്പോൾ വലിയ വിവാദമായിരിക്കുകയാണ്. തിരക്കിനിടയിൽ മൃതദേഹങ്ങൾ മാറിപ്പോയതാണോ അതോ രേഖകളിലെ പിഴവാണോ ഇതിന് കാരണമെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, അനധികൃത ഖനനം, സ്ഫോടകവസ്തുക്കളുടെ സുരക്ഷിതമല്ലാത്ത ഉപയോഗം എന്നിവയെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഖനി ദുരന്തത്തിൽ മരിച്ചെന്ന് കരുതി കുടുംബം ചിതയൊരുക്കിയ 'പരേതൻ' ദിവസങ്ങൾക്ക് ശേഷം വീട്ടിൽ
Next Article
advertisement
പേടിയുണ്ടാക്കി നല്ല മാനസികാവസ്ഥ തകർക്കാൻപാടില്ല; ഒന്നാം ക്ലാസിൽ പരീക്ഷ വേണോ? മന്ത്രി ശിവൻകുട്ടി
പേടിയുണ്ടാക്കി നല്ല മാനസികാവസ്ഥ തകർക്കാൻപാടില്ല; ഒന്നാം ക്ലാസിൽ പരീക്ഷ വേണോ? മന്ത്രി ശിവൻകുട്ടി
  • ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഗൗരവമേറിയ പരീക്ഷാ രീതി ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നു

  • പഠനഭാരം കുറയ്ക്കാനും സന്തോഷകരമായ സ്കൂൾ അന്തരീക്ഷം ഉറപ്പാക്കാനുമാണ് ഈ നീക്കം

  • പരീക്ഷയുടെ ഭയം കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി ചൂണ്ടിക്കാട്ടി

View All
advertisement