Indian Railways | അധിക ലഗേജിന് പണം നല്‍കണമെന്ന വാര്‍ത്ത തെറ്റ്; ലഗേജ് നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം

Last Updated:

ലഗേജിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പത്തു വര്‍ഷമായുള്ള ലഗേജ് നയം മാറ്റിയിട്ടില്ലെന്നും അത് തുടരുമെന്നും റെയില്‍വേ മന്ത്രാലയം

ന്യൂഡല്‍ഹി: ട്രെയിന്‍(Train) യാത്രകളില്‍ ലഗേജിന് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന പ്രചരണങ്ങള്‍ തള്ളി റെയില്‍വേ മന്ത്രാലയം(Railway Ministry). വാര്‍ത്തകള്‍ തെറ്റാണെന്നും ലഗേജ് നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. അധിക ലഗേജ് കൊണ്ടുപോകാന്‍ യാത്രക്കാര്‍ പണം നല്‍കണമെന്നായിരുന്നു വാര്‍ത്ത. ബുക്ക് ചെയ്യാതെ അധിക ലഗേജുമായി യത്ര ചെയ്താല്‍ പിഴ ഈടാക്കുമെന്നും പ്രചരണം ഉണ്ടായിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ ലഗേജിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പത്തു വര്‍ഷമായുള്ള ലഗേജ് നയം മാറ്റിയിട്ടില്ലെന്നും അത് തുടരുമെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
യാത്ര ചെയ്യുന്ന ക്ലാസുകള്‍ക്ക് അനുസരിച്ച് 25 മുതല്‍ 70 കിലോ വരെ ഭാരമുള്ള ലഗേജുകള്‍ മാത്രമേ യാത്രക്കാര്‍ക്ക് സൗജന്യമായി ട്രെയിനില്‍ കൊണ്ടുപോകാന്‍ സാധിക്കൂ. യാത്രകള്‍ക്ക് മുന്‍പ് അധിക ലഗേജ് ബുക്ക് ചെയ്യണം. എ.സി ഫസ്റ്റ് ക്ലാസില്‍ 70 കിലോ വരെയും എ.സി ടു ടയറില്‍ 50 കിലോ വരെയുമുള്ള ലഗേജ് സൗജന്യമായി കൊണ്ടുപോകാം.
advertisement
എ.സി ത്രീ ടയര്‍, എസി ചെയര്‍ കാര്‍, സ്ലീപ്പര്‍ ക്ലാസ് എന്നിവയില്‍ 40 കിലോയാണ് പരിധി. സെക്കന്‍ഡ് ക്ലാസില്‍ 25 കിലോ ലഗേജും കൈയില്‍ കരുതാമെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ച വാര്‍ത്ത.
Nathuram Godse Road | കര്‍ണാടകയില്‍ റോഡിന് ഗോഡ്സെയുടെ പേര്; വിവാദം, കേസെടുത്ത് പൊലീസ്
ഉഡുപ്പി: കര്‍ണാടകയില്‍(Karnataka) റോഡിന് ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ(Nathuram Godse) പേരിട്ടത് വിവാദത്തില്‍. ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കില്‍ പുതുതായി നിര്‍മിച്ച റോഡിന് 'പദുഗിരി നാഥുറാം ഗോഡ്‌സെ റോഡ്' എന്നാണ് പേരിട്ടത്. സംഭവം വിവാദമായതോടെ അധികൃതര്‍ പേരെഴുതിയ ബോര്‍ഡ് നീക്കം ചെയ്തു.
advertisement
ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. അധികൃതരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് സൈന്‍ബോര്‍ഡ് തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും ആരാണ് സ്ഥാപിച്ചതെന്ന് അറിയില്ലെന്നും ബോലയിലെ പഞ്ചായത്ത് വികസന ഓഫീസര്‍ രാജേന്ദ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റോഡിന് ഗോഡ്സെയുടെ പേരിടാന്‍ പഞ്ചായത്തോ അധികൃതരോ പ്രമേയം പാസാക്കിയിട്ടില്ല. ഞങ്ങള്‍ കാര്‍ക്കള റൂറല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
Indian Railways | അധിക ലഗേജിന് പണം നല്‍കണമെന്ന വാര്‍ത്ത തെറ്റ്; ലഗേജ് നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം
Next Article
advertisement
മലപ്പുറത്ത് സ്‌കൂൾ ബസ് ഫീസ് അടയ്ക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ഥിയെ സ്കൂൾ അധികൃതർ വഴിയിലിറക്കിവിട്ടെന്ന് പരാതി
മലപ്പുറത്ത് സ്‌കൂൾ ബസ് ഫീസ് അടയ്ക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ഥിയെ സ്കൂൾ അധികൃതർ വഴിയിലിറക്കിവിട്ടെന്ന് പരാതി
  • മലപ്പുറത്ത് സ്‌കൂൾ ബസ് ഫീസ് അടയ്ക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ഥിയെ വഴിയിലിറക്കിവിട്ടെന്ന് പരാതി.

  • ഫീസ് അടയ്ക്കാത്തതിനാൽ കുട്ടിയെ ബസിൽ കയറ്റണ്ടെന്ന് സ്‌കൂള്‍ ബസ് ഡ്രൈവറോട് പ്രധാനാധ്യാപിക നിർദേശിച്ചു.

  • വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

View All
advertisement