M K Stalin | സ്റ്റാലിന്‍റെ UAE സന്ദര്‍ശനം; 5 ദിവസം കൊണ്ട് തമിഴ്നാട്ടിലെത്തിയത് 6100 കോടിയുടെ നിക്ഷേപം

Last Updated:

തമിഴ്നാട്ടില്‍ 14,700 പേർക്ക്  തൊഴിലവസരങ്ങൾ ലഭിക്കുന്ന 6 മുൻനിര നിക്ഷേപകരുമായി 6,100 കോടി രൂപയുടെ കരാറിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതായി അദ്ദേഹം പറഞ്ഞു

മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ (M K Stalin)  യുഎഇ സന്ദര്‍ശനത്തിന് (UAE Visit) ശേഷം തമിഴ്നാട്ടിലേക്ക് ഒഴുകിയെത്തിയത് 6100 കോടി (Investments Worth 6100 Crore) രൂപയുടെ നിക്ഷേപം. അഞ്ച് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ചെന്നൈയില്‍ (Chennai) തിരികെയെത്തിയ അദ്ദേഹം യാത്ര വന്‍വിജയമായതില്‍ സന്തോഷമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തമിഴ്നാട്ടില്‍ 14,700 പേർക്ക്  തൊഴിലവസരങ്ങൾ ലഭിക്കുന്ന 6 മുൻനിര നിക്ഷേപകരുമായി 6,100 കോടി രൂപയുടെ കരാറിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതായി അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത് പ്രകാരം ലുലു ഗ്രൂപ്പ് 3500 കോടി രൂപയുടെ നിക്ഷേപം തമിഴ്നാട്ടില്‍ നടത്തും. ഷോപ്പിങ് മാള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, ഭക്ഷ്യസംസ്കരണ യൂണിറ്റ്, കയറ്റുമതി സേവനങ്ങളും ലുലു ആരംഭിക്കും.
നോബിള്‍ സ്റ്റീല്‍സുമായി 1,000 കോടിയുടെയും ടെക്സ്‌റ്റൈല്‍ മേഖലയിലുള്ള വൈറ്റ്ഹൗസ്, മെഡിക്കല്‍ മേഖലയിലുള്ള ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍, ചരക്ക് കൈമാറ്റ കമ്പനിയായ 'ഷറഫ്' ഗ്രൂപ്പ് എന്നിവയുമായി 500 കോടിരൂപ വീതമുള്ള കരാറുകളില്‍ ഒപ്പുവെച്ചു. ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്വെല്‍ ഗ്രൂപ്പുമായി 100 കോടിയുടെ ധാരണയാണ് ഉറപ്പിച്ചതെന്നും അധികൃതര്‍ പറഞ്ഞു.
advertisement
വരുംമാസങ്ങളില്‍ കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ, യുഎഇ സന്ദര്‍ശനത്തിന് സമാനമായി സാഹചര്യം അനുകൂലമാണെങ്കിൽ സംസ്ഥാനത്തിന് കൂടുതൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൊണ്ടുവരാൻ തീർച്ചയായും മറ്റ് രാജ്യങ്ങൾ സന്ദർശിക്കുമെന്നും നിക്ഷേപകരെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം  മുഖ്യമന്ത്രിയുടെ യാത്ര സംസ്ഥാനത്തിന് ക്ഷേമം നൽകില്ലെന്നും ഇത് ഒരു “കുടുംബ പിക്നിക്” മാത്രമാണെന്നുമുള്ള എഡിഎംകെയുടെ ആരോപണത്തെ സ്റ്റാലിന്‍ തള്ളികളഞ്ഞു.
തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ സമരക്കാരുടെ പ്രതിഷേധം; ജീവനക്കാരെ തടഞ്ഞു
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ(Nationwide Strike) രണ്ടാം ദിനം തിരുവനന്തപുരം ലുലുമാളിന്(Lulu Mall) മുന്നില്‍ സമരാനുകൂലികളുടെ പ്രതിഷേധം(Protest). ജീവനക്കാരെ തടഞ്ഞു. അടച്ചിട്ട മാളിന്റെ ഗേറ്റിന് മുന്നില്‍ സമരാനുകൂലികള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. മാള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണിവര്‍. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമെത്തിയിട്ടുണ്ട്.
advertisement
ജീവനക്കാര്‍ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നില്‍ക്കുന്ന ജീവനക്കാരെ എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നും യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഏകദേശം ഒന്‍പത് മണിയോടെയാണ് ജോലിക്കെത്തിയ ജീവനക്കാരെ പണിമുടക്ക് അനകൂലികള്‍ തടഞ്ഞത്.
ഇന്നലെ മാള്‍ തുറന്നു പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് പണിമുടക്ക് അനുകൂലികള്‍ പ്രതഷേധവുമായി എത്തിയത്. എന്നാല്‍, ഇന്നലെ ലുലു മാള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് ഔദ്യോഗികമായി മാനേജ്‌മെന്റ് അറിയിച്ചിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ നടക്കുന്ന 48 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് രണ്ടാം ദിനത്തില്‍ പലടയിടങ്ങളില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് തടയാനും അവരുടെ ഹാജര്‍ ഉറപ്പുവരുത്താനും ഗതാഗത സൗകര്യങ്ങള്‍ ഒരുക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
M K Stalin | സ്റ്റാലിന്‍റെ UAE സന്ദര്‍ശനം; 5 ദിവസം കൊണ്ട് തമിഴ്നാട്ടിലെത്തിയത് 6100 കോടിയുടെ നിക്ഷേപം
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement