‘ഞാൻ നിനക്ക് ഒന്നുമല്ലെന്ന് ഇന്ന് തിരിച്ചറിയുന്നു’; ഇൻസ്റ്റാ റീൽസ് പോസ്റ്റ് ചെയ്തശേഷം മോഡലിനെ മരിച്ചനിലയിൽ കണ്ടെത്തി
- Published by:Rajesh V
- news18-malayalam
Last Updated:
തൊട്ടുമുമ്പ് ‘മറ്റെന്തു നഷ്ടപ്പെട്ടാലും സ്നേഹം നഷ്ടമാകുന്നത്ര വേദനയുണ്ടാകില്ല’ എന്ന കുറിപ്പോടെ മറ്റൊരു റീലും പങ്കുവെച്ചിരുന്നു. കടുത്ത മാനസിക പ്രയാസത്തിലായിരുന്നു അഞ്ജലിയെന്ന് സൂചിപ്പിക്കുന്നതാണ് ഈ പോസ്റ്റുകൾ
ഗുജറാത്തിലെ സൂറത്തിൽ ശനിയാഴ്ചയാണ് മോഡലായ അഞ്ജലി വർമോറയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജീവനൊടുക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ‘ഞാൻ നിനക്ക് ഒന്നുമല്ലെന്ന് ഇന്ന് തിരിച്ചറിയുന്നു’ എന്നെഴുതിയ റീൽ ഇൻസ്റ്റഗ്രാമിൽ അഞ്ജലി പോസ്റ്റ് ചെയ്തിരുന്നു. ഇതിനു തൊട്ടുമുമ്പ് ‘മറ്റെന്തു നഷ്ടപ്പെട്ടാലും സ്നേഹം നഷ്ടമാകുന്നത്ര വേദനയുണ്ടാകില്ല’ എന്ന കുറിപ്പോടെ മറ്റൊരു റീലും പങ്കുവെച്ചിരുന്നു. കടുത്ത മാനസിക പ്രയാസത്തിലായിരുന്നു അഞ്ജലിയെന്ന് സൂചിപ്പിക്കുന്നതാണ് ഈ പോസ്റ്റുകൾ.
പതിവായി പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്യുന്ന അഞ്ജലിക്ക് ഇൻസ്റ്റഗ്രാമിൽ 37,000ത്തിലേറെ ഫോളോവേഴ്സുണ്ട്. 23കാരിയായ മോഡൽ ജീവനൊടുക്കിയിടത്തുനിന്ന് കുറിപ്പോ മറ്റാർക്കെങ്കിലും പങ്കുള്ളതായുള്ള എന്തെങ്കിലും തെളിവോ ലഭിച്ചിട്ടില്ല. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത പൊലീസ്, ഇപ്പോൾ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
ഇതും വായിക്കുക: ഹണിമൂൺ ദുരന്തത്തിൽ വമ്പൻ ട്വിസ്റ്റ്; ഭർത്താവിനെ കൊന്നത് ഭാര്യ ഏർപ്പെടുത്തിയ വാടകക്കൊലയാളികൾ; ചുരുളഴിച്ച് പൊലീസ്
View this post on Instagram
advertisement
മേയ് 3ന് സമാന രീതിയിൽ മറ്റൊരു മോഡലും സൂറത്തിൽ ജീവനൊടുക്കിയിരുന്നു. മധ്യപ്രദേശിൽനിന്നുള്ള 19കാരി സുഖ്പ്രീത് കൗറാണ് സരോലിയിൽ ജീവനൊടുക്കിയത്. ഈ കേസിൽ മഹേന്ദ്ര രജ്പുത് എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാൾ യുവതിയെ ബ്ലാക്മെയിൽ ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Surat,Surat,Gujarat
First Published :
June 09, 2025 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
‘ഞാൻ നിനക്ക് ഒന്നുമല്ലെന്ന് ഇന്ന് തിരിച്ചറിയുന്നു’; ഇൻസ്റ്റാ റീൽസ് പോസ്റ്റ് ചെയ്തശേഷം മോഡലിനെ മരിച്ചനിലയിൽ കണ്ടെത്തി