കോവിഡ് ബാധിച്ച് രാജ്യത്ത് സംഭവിക്കുന്ന മരണങ്ങളുടെ എണ്ണം കൊടും കുറ്റവാളികളുടെ ഹൃദയം പോലും അലിയിക്കുന്നുവെന്നാണ് മനസിലാകുന്നത്. മധ്യപ്രദേശിലെ ഒരു ശ്മശാനത്തിൽ കൊറോണ വൈറസ് ബാധിച്ച് മരണമടയുന്ന ആളുകളുടെ അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കുന്നത് പരോളിൽ പുറത്തിറങ്ങിയ ഒരു കൊലക്കേസ് പ്രതിയാണ്.
2009ൽ ഒരു കൊലക്കേസിൽപ്പെട്ട് അകത്തായ ശ്യാം ബാബ എന്ന യുവാവ് ഈയടുത്താണ് പരോളിൽ പുറത്തിറങ്ങിയത്. കോവിഡ് ബാധിച്ച് നിരവധി പേർ മരണമടയുന്ന സാഹചര്യത്തിൽ ആണ് ഇദ്ദേഹം ഇൻഡോറിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ധാർ ജില്ലയിലെ ഒരു ശ്മശാനത്തില്‍ മരണപ്പെടുന്നവരുടെ ശേഷക്രിയകൾ നടത്താൻ തയ്യാറായത്. ഇത്തരം കർമ്മങ്ങൾ നടത്താൻ നിരവധി പ്രോട്ടോക്കോളുകൾ പിന്തുടരേണ്ടതുള്ള സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരം ഒരു സാഹസത്തിന് മുതിർന്നത്. അസുഖബാധ ഭയന്ന് ബന്ധുക്കൾ ഉപേക്ഷിക്കുന്ന മൃതദേഹങ്ങളാണ് ഇദ്ദേഹം സംസ്കരിക്കുന്നത്.
ഗ്രാമ പ്രധാനിയായി തെരഞ്ഞെടുക്കപ്പെട്ട് 21കാരിയായ വിദ്യാര്‍ത്ഥിനി; ഉത്തർപ്രദേശിൽ ജയിച്ചു കയറി യുവത്വംക്രിമറ്റോറിയത്തിനകത്ത് സമയം ചെലവഴിക്കുക എന്നതാണ് ഇപ്പോൾ ബാബയുടെ സ്ഥിരം ചര്യ. അവിടെ ആംബുലൻസുകളിൽ നിന്ന് മൃതദേഹം പുറത്തെടുക്കാനും ചിതയൊരുക്കാനും ആവശ്യഘട്ടത്തിൽ അന്ത്യകർമ്മങ്ങൾ നടത്തുകയുമൊക്കെയാണ് നിലവിൽ ഇദ്ദേഹത്തിന്റെ ജോലി. അത്യാവശ്യഘട്ടത്തിൽ ആളുകളെ സഹായിക്കുന്ന ഇദ്ദേഹത്തിന്റെ സന്നദ്ധത കാരണം അധികൃതർ ബാബയുടെ പരോൾ കാലാവധി രണ്ടുമാസം കൂടി നീട്ടിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന കോവിഡ് മരണങ്ങൾ കാരണം ഏറെ ദുഖിതൻ കൂടിയാണ് ബാബ. 'എത്രയും പെട്ടെന്ന് ഇത്തരം ദുരന്തങ്ങൾ അവസാനിക്കട്ടെ എന്ന് ഞാൻ നിരന്തരം ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്,' - ബാബ ന്യൂസ് 18നോട് പറഞ്ഞു.
ഇത് ആദ്യമായിട്ടല്ല പരോളിൽ ഇറങ്ങിയ ശ്യാം ബാബ പൊതുസമൂഹത്തിൽ സേവന പ്രവർത്തനങ്ങളുമായി മുന്നോട്ട് വരുന്നത്. കഴിഞ്ഞ വർഷവും ധാർ ജില്ലയിൽ മഹാമാരിക്കാലത്ത് സേവന പ്രവർത്തനങ്ങളുമായി ഇദ്ദേഹം രംഗത്ത് ഉണ്ടായിരുന്നുവെന്ന് മുതിർന്ന സാമൂഹിക പ്രവർത്തകനായ ഹേമേന്ദ്ര സിംഗ് പാവർ പറയുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാലത്തിൽ മധ്യപ്രദേശിൽ നിരവധി കുറ്റവാളികളെ പരോളിൽ വിട്ടിട്ടുണ്ട്. കഴിഞ്ഞ തവണ 12,000 ലധികം തടവുപുള്ളികളെ കോവിഡ് കാരണം റിലീസ് ചെയ്തിരുന്നു.
ഈയടുത്ത് എണ്ണൂറിലധികം ഹിന്ദു മതവിശ്വാസികളുടെ മരണാനന്തര ചടങ്ങുകൾ അവരുടെ ആചാര പ്രകാരം നടത്തി മഹാരാഷ്ട്രയിലെ യാവാത്മാൽ ജില്ലയിലെ നാല് മുസ്ലിം ചെറുപ്പക്കാർ മാതൃകയായിരുന്നു. കോവിഡ് ബാധിച്ച് മരണമടഞ്ഞ ആളുകളുടെ മൃതദേഹങ്ങളാണ് ഈ യുവാക്കൾ അവരുടെ വിശ്വാസപ്രകാരം സംസ്കരിക്കുന്നത്. അബ്ദുൽ ജബ്ബാർ, ഷെയ്ഖ് അഹ്മദ്, ഷെയ്ഖ് ആലിം, ആരിഫ് ഖാൻ തുടങ്ങിയവരാണ് ഈ പ്രതിസന്ധി കാലത്തും വിശ്രമമില്ലാതെ ആളുകളുടെ അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കാൻ മുന്നിട്ടിറങ്ങി വന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.