ആരോട് ചോദിച്ചിട്ട് ജനിപ്പിച്ചു? അച്ഛനും അമ്മക്കുമെതിരെ മകൻ നിയമനടപടിക്ക്
Last Updated:
മാതാപിതാക്കളുമായി എന്തെങ്കിലും വ്യക്തിപരമായ പ്രശ്‌നം ഉള്ളതുകൊണ്ടാണ് ഇയാള്‍ ഇങ്ങനെ ഒരു നിയമ നടപടിയ്ക്ക് ഒരുങ്ങുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി
മുംബൈ: മുംബൈ സ്വദേശിയായ 27കാരന്റെ വാദം കേട്ട് ഞെട്ടിയിരിക്കുകയാണ് സൈബർ ലോകം. തന്റെ അനുവാദം കൂടാതെ തന്നെ ജനിപ്പിച്ചതിന് അച്ഛനെയും അമ്മയെയും കോടതി കയറ്റാന്‍ ഒരുങ്ങുകയാണ് റാഫേൽ സാമുവൽ എന്ന യുവാവ്. തന്റെ സമ്മതമില്ലാതെയാണ് മാതാപിതാക്കള്‍ തനിക്ക് ജന്മം നല്‍കിയത് എന്നതാണ് ഈ 27 കാരന്റെ പ്രശ്‌നം. എന്നാല്‍ മാതാപിതാക്കളുമായി എന്തെങ്കിലും വ്യക്തിപരമായ പ്രശ്‌നം ഉള്ളതുകൊണ്ടാണ് ഇയാള്‍ ഇങ്ങനെ ഒരു നിയമ നടപടിയ്ക്ക് ഒരുങ്ങുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി. അച്ഛനമ്മമാരോട് വളരെ ആത്മബന്ധം പുലര്‍ത്തുന്ന മകനാണ് റാഫേൽ.
പിന്നെ എന്താണ് ഇത്തരമൊരു വിചിത്രമായ ആവശ്യത്തിന് പിന്നിലെന്ന് ചിന്തിക്കുകയാണോ? ശിശു രഹിത ലോകത്തിനായി വാദിക്കുന്നവരിലൊരാളാണ് റാഫേൽ സാമുവൽ. ഈ ലോകത്തിലേക്ക് പുതിയതായി കുഞ്ഞുങ്ങളെ ജനിപ്പിക്കരുതെന്ന് വിശ്വസിക്കുന്ന ആന്റി നാറ്റലിസത്തിൽ വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു ആവശ്യവുമായി യുവാവ് രംഗത്ത് വന്നത്. മനുഷ്യരാണ് ലോകത്തിലെ ഏറ്റവും വലിയ ദുരന്തം എന്ന വിശ്വാസക്കാരാണ് ഇവർ. അതുകൊണ്ടുതന്നെ കൂടുതല്‍ മനുഷ്യക്കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനെ ഇവര്‍ അംഗീകരിക്കുന്നില്ല. കുട്ടികളില്ലാത്ത ലോകത്തെ കുറിച്ചാണ് റാഫേല്‍ ഉള്‍പ്പെടെ ഉള്ള ഇവർ സ്വപ്നം കാണുന്നത്.
advertisement
നിഹിലാനന്ദ് എന്ന ഫേസ്ബുക്ക് പേജിൽ റാഫേൽ ഇതിനെ കുറിച്ചെല്ലാം വിശദീകരിക്കുന്നുണ്ട്. ഏറ്റവും പുതുതായി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മാതാപിതാക്കളെ കോടതി കയറ്റാൻ ഒരുങ്ങുന്നതായി റാഫേൽ വ്യക്തമാക്കിയത്. 'ഈ ലോകത്തുള്ളവരാരും അവരവരുടെ സമ്മതപ്രകാരം ജനിച്ചവരല്ല. അതുകൊണ്ടുതന്നെ അവരാർക്കും മാതാപിതാക്കളോട് കടപ്പാട് വേണ്ട എന്ന് ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. രക്ഷിതാക്കളുടെ ആഗ്രഹപ്രകാരമാണ് നമ്മളെല്ലാവരും വന്നത്. പക്ഷേ, അവരുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടിയാണ് നമ്മൾ ഉണ്ടാക്കപ്പെട്ടത്' റാഫേൽ പറയുന്നു. അവർ ആഗ്രഹിക്കാത്ത പക്ഷം മാതാപിതാക്കൾക്കായി ഒന്നും ചെയ്യരുതെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ട്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 06, 2019 6:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ആരോട് ചോദിച്ചിട്ട് ജനിപ്പിച്ചു? അച്ഛനും അമ്മക്കുമെതിരെ മകൻ നിയമനടപടിക്ക്


