ടെലിവിഷൻ താരം തൂങ്ങിമരിച്ചനിലയിൽ

Last Updated:

മാ ടിവിയിലെ പവിത്ര ബന്ധം എന്ന തെലുങ്ക് സീരിയലിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ഝാന്‍സി

ഹൈദരാബാദ്: തെലുങ്ക് ടിവി താരത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 21കാരിയായ നാഗ ഝാന്‍സിയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വസതിയില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് നടിയെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഝാന്‍സി വീടിന്‍റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സഹോദരന്‍ ദുര്‍ഗാ പ്രസാദ് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, പൊലീസെത്തി വാതില്‍ ചവിട്ടി തുറക്കുകയും മൃതദേഹം kണ്ടെത്തുകയുമായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഝാന്‍സി ഫ്ളാറ്റില്‍ തനിച്ചായിരുന്നു.
മാ ടിവിയിലെ പവിത്ര ബന്ധം എന്ന തെലുങ്ക് സീരിയലിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ഝാന്‍സി. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ വഡാലി ഗ്രാമമാണ് നാഗ ഝാന്‍സിയുടെ സ്വദേശം. കഴിഞ്ഞ ആറ് മാസമായി ഒരു യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു. എന്നാല്‍, നടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇതേത്തുടർന്ന് കനത്ത നിരാശയിലായിരുന്നു നടിയെന്ന് പൊലീസ് പറഞ്ഞു.
advertisement
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുറിയില്‍നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണിലെ കോള്‍ ലിസ്റ്റും ചാറ്റും പൊലീസ് പരിശോധിച്ച് വരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
ടെലിവിഷൻ താരം തൂങ്ങിമരിച്ചനിലയിൽ
Next Article
advertisement
വൈകാരിക വിഷമത്തിൽ സ്വർണ മാല മോഷ്ടിച്ചു; ദുബായിൽ യൂറോപ്യൻ യുവതിക്ക് മൂന്നര ലക്ഷം രൂപ പിഴ
വൈകാരിക വിഷമത്തിൽ സ്വർണ മാല മോഷ്ടിച്ചു; ദുബായിൽ യൂറോപ്യൻ യുവതിക്ക് മൂന്നര ലക്ഷം രൂപ പിഴ
  • യുവതി ദുബായിൽ സ്വർണ മാല മോഷ്ടിച്ചതിന് 3.5 ലക്ഷം രൂപ പിഴ ചുമത്തപ്പെട്ടു.

  • സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

  • മോഷണം യുവതിയുടെ വൈകാരിക വിഷമത്തിൽ ചെയ്തതാണെന്ന് യുവതി മൊഴി നൽകി.

View All
advertisement