ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രസതന്ത്ര പ്രൊഫസറുടെ വാദം കേട്ട് അത്ഭുതപ്പെട്ട് ജഡ്ജിമാര്‍
- Published by:meera_57
- news18-malayalam
Last Updated:
ഷോക്കടിപ്പിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകളെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിനാണ് മറുപടി
ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ റിട്ടയേര്‍ഡ് കെമിസ്ട്രി പ്രൊഫസറുടെ വാദം കേട്ട് അമ്പരന്ന് മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍. 67കാരിയായ പ്രൊഫ മംമ്ത പഥക് നടത്തിയ വാദത്തില്‍ ജഡ്ജിമാര്‍ അത്ഭുതപ്പെടുകയായിരുന്നു. ജസ്റ്റിസുമാരായ വിവേക് അഗര്‍വാളും ജസ്റ്റിസ് ദേവനാരായണ്‍ മിശ്രയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്. ഇരുവരും മംമ്തയുടെ ഭര്‍ത്താവിന്റെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് മംമതയോട് ചോദിച്ചു. ഇതിന് മറുപടിയായി അവര്‍ ഒരു ചെറിയ രസതന്ത്ര ക്ലാസ് കോടതി മുറിയില്‍ നടത്തി.
ഷോക്കടിപ്പിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് നിങ്ങള്‍ക്കെതിരേയുള്ള ആരോപണം. പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകളെക്കുറിച്ച് നിങ്ങള്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി അവരോട് ചോദിച്ചു. പോസ്റ്റ്‌മോര്‍ട്ടം മുറിയില്‍ തീയേറ്റുള്ള പൊള്ളലും വൈദ്യുതിയേറ്റുള്ള പൊള്ളലും വേര്‍തിരിച്ച് അറിയാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ഇത് ബെഞ്ചിനെ അത്ഭുതപ്പെടുത്തി.
പ്രൊഫസര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത അവർ വൈദ്യുത പ്രവാഹം കോശങ്ങളുലൂടെ എങ്ങനെയാണ് പ്രവഹിക്കുന്നതെന്നും അത് ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും വിശദീകരിച്ചു. ലാബ് പരിശോധനയില്‍ ആസിഡ് അധിഷ്ഠിതമാക്കി വേര്‍തിരിക്കുന്നത്, ലാബ് പരിശോധനയിലൂടെ മാത്രം കൃത്യമായി വ്യാഖ്യാനിക്കാന്‍ കഴിയുന്ന രാസപ്രവര്‍ത്തനങ്ങളെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു. കേസില്‍ നടത്തിയ നിരീക്ഷണങ്ങള്‍ നഗ്നനേത്രങ്ങൾ കൊണ്ട് നോക്കി മനസ്സിലാക്കാന്‍ കഴിയില്ലെന്നും അവര്‍ വിശദീകരിച്ചു.
advertisement
കോടതി മുറിയില്‍ നടന്ന വാദത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
INTERESTING 🚨 Name Mamta Pathak is accused of murdering her husband, who is also a chemistry professor.
🚨Listen to the defendant's response below 👇
🚨 Jabalpur High court Judge: "You are accused of electrocoding your husband."
🚨 Defendant Mamta Pathak, who was a chemistry… pic.twitter.com/kzOFwNCeBQ
— Shruti Dhore (@ShrutiDhore) May 27, 2025
advertisement
വിരമിച്ച രസതന്ത്ര പ്രൊഫസര്‍ ഡോക്ടറായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവം
2022 ഏപ്രില്‍ 29നാണ് മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഡോക്ടര്‍ നീരജ് പഥക്കിനെ ഭക്ഷണത്തില്‍ അമിത അളവില്‍ ഉറക്കഗുളിക കലര്‍ത്തിയും ഷോക്കടിപ്പിച്ചും മംമ്ത കൊലപ്പെടുത്തിയത്. പ്രൊഫസര്‍ മംമ്ത പഥക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്നു. കൊലപാതകത്തിന് ശേഷം മകനോടൊപ്പം ഝാന്‍സിയിലേക്ക് പോയ അവര്‍ മേയ് 1ന് വീട്ടില്‍ മടങ്ങിയെത്തി. ഇതിന് ശേഷമാണ് മരണവിവരം പുറത്തറിഞ്ഞത്. മകന്റെ അടുത്തുനിന്ന് മടങ്ങി വന്നപ്പോള്‍ ഭര്‍ത്താവ് മരിച്ചു കിടക്കുന്നതായാണ് കണ്ടതെന്ന് മംമ്ത അവകാശപ്പെട്ടു. എന്നാല്‍, ഭാര്യ തന്നെ പീഡിപ്പിച്ചതായി അവകാശപ്പെടുന്ന നീരജിന്റെ ഒരു ശബ്ദരേഖ ഇതിനിടെ പുറത്തുവന്നു. ഇതിനിടെ ഭര്‍ത്താവ് തന്നെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയതായും ഭര്‍ത്താവ് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയതായും മംമ്ത പരാതി നല്കിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. അവര്‍ പിന്നീട് ഈ പരാതി പിന്‍വലിച്ചു.
advertisement
എന്നാല്‍ നീരജിന്റെ കൊലപാതകം ആസൂത്രിതമാണെന്നും മംമ്ത കേസില്‍ കുറ്റക്കാരിയാണെന്നും സെഷന്‍സ് കോടതി കണ്ടെത്തി. അവർക്ക് ജീവപര്യന്തം തടവും വിധിച്ചു.
കഴിഞ്ഞ വര്‍ഷം മധ്യപ്രദേശ് ഹൈക്കോടതി മംമ്തയ്ക്ക് ജാമ്യമനുവദിച്ചിരുന്നു. 29നാണ് കേസില്‍ അവസാനവാദം കേട്ടത്. മംമ്ത ഇപ്പോള്‍ ജാമ്യത്തില്‍ തുടരുകയാണ്.
Summary: Murder accused chemistry professor's argument impresses judge. Video goes viral
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 29, 2025 3:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രസതന്ത്ര പ്രൊഫസറുടെ വാദം കേട്ട് അത്ഭുതപ്പെട്ട് ജഡ്ജിമാര്‍