• HOME
  • »
  • NEWS
  • »
  • india
  • »
  • ആദ്യ തീരുമാനം രാജ്യത്തെ സംരക്ഷിച്ചവര്‍ക്കു വേണ്ടി സ്‌കോളര്‍ഷിപ്പ് തുക വർധിപ്പിച്ചു

ആദ്യ തീരുമാനം രാജ്യത്തെ സംരക്ഷിച്ചവര്‍ക്കു വേണ്ടി സ്‌കോളര്‍ഷിപ്പ് തുക വർധിപ്പിച്ചു

സ്‌കോളര്‍ഷിപ്പ്‌ നിരക്കുകള്‍ ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപയില്‍ നിന്നും 2500 രൂപയായും പെണ്‍കുട്ടികള്‍ക്ക് 2250 രൂപയില്‍ നിന്ന് 3000 രൂപയായും വർധിപ്പിച്ചു.

news18

news18

  • News18
  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ഇന്ത്യയുടെ സുരക്ഷ, സംരക്ഷണം, രാജ്യത്തെ സംരക്ഷിച്ചവരുടെ ക്ഷേമം എന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരം ഏറ്റെടുത്തു കഴിഞ്ഞയുടന്‍ കൈക്കൊണ്ട ആദ്യ തീരുമാനം ദേശീയ പ്രതിരോധ ഫണ്ടിന്‍ കീഴിലുള്ള ' പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതി'യില്‍ സുപ്രധാനമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് അനുമതി നല്‍കുന്നതായിരുന്നു.
    മാറ്റങ്ങള്‍ ഇങ്ങനെ

    1) സ്‌കോളര്‍ഷിപ്പ്‌ നിരക്കുകള്‍ ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപയില്‍ നിന്നും 2500 രൂപയായും പെണ്‍കുട്ടികള്‍ക്ക് 2250 രൂപയില്‍ നിന്ന് 3000 രൂപയായും വർധിപ്പിച്ചു.
    2) സ്‌കോളര്‍ഷിപ്പിന്റെ പരിധി ഭീകര/നക്‌സല്‍ ആക്രമണങ്ങളില്‍ രക്തസാക്ഷികളായ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്കും കൂടി വ്യാപിപ്പിച്ചു. സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്കുള്ള പങ്ക് ഒരു വര്‍ഷം 500 ആയിരിക്കും.

    സംഭാവനകളും ദേശീയ പ്രതിരോധ പ്രയത്‌നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ലഭിക്കുന്ന സഹായങ്ങളും ഖൈകകാര്യം ചെയ്യുന്നതിനും അവയുടെ ഉപയോഗത്തെക്കുറിച്ച് തീരുമാനിക്കുന്നതിനുമായി 1962ല്‍ രൂപീകരിച്ചതാണ് ദേശീയ പ്രതിരോധ ഫണ്ട് (എന്‍.ഡി.എഫ്).
    നിലവില്‍ സായുധസേനാംഗങ്ങള്‍, അര്‍ദ്ധസൈനകാംഗങ്ങള്‍, റെയില്‍വേ സംരക്ഷണ സേനാംഗങ്ങള്‍ ഇവരുടെയൊക്കെ ആശ്രിതര്‍ എന്നിവരുടെ ക്ഷേമത്തിന് വേണ്ടിയാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. പ്രധാനമന്ത്രി ചെയര്‍പേഴ്‌സണും പ്രതിരോധ, ധനകാര്യ, ആഭ്യന്തരമന്ത്രിമാര്‍ അംഗങ്ങളുമായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഫണ്ടിന്റെ ഭരണനിര്‍വഹണം നിര്‍വഹിക്കുന്നത്.

    ദേശീയ പ്രതിരോധ ഫണ്ടിന്റെ പ്രധാനപ്പെട്ട പദ്ധതിയായ 'പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതി' (പി.എം.എസ്.എസ്.) സായുധസേന, അര്‍ദ്ധസൈനീക വിഭാഗം, റെയില്‍വ സംരക്ഷണ സേന എന്നിവയില്‍ മരണപ്പെട്ടുപോയ/വിമുക്തഭടന്മാരായവരുടെ വിധവകള്‍, ആശ്രിതര്‍ എന്നിവരുടെ സാങ്കേതിക, ബിരുദാനന്തര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായാണ് നടപ്പിലാക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളി( എ.ഐ.സി.ടി/യു.ജി.സി അംഗീകാരമുള്ള മെഡിക്കല്‍, ദന്തല്‍, വെറ്ററിനറി, എഞ്ചിനീയറിംഗ്, എം.ബി.എ, എം.സി.എ തുല്യമായ മറ്റ് സാങ്കേതിക പ്രൊഫഷനുകള്‍ക്ക്)ലെ വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പ് ലഭിക്കും.

    പി.എം.എസ്.എസിന്റെ കീഴില്‍ എല്ലാ വര്‍ഷവും പ്രതിരോധമന്ത്രാലയം നിയന്ത്രിക്കുന്ന സായുധസേനയില്‍പ്പെട്ടവരുടെ 5500 ആശ്രിതര്‍ക്കും, ആഭ്യന്തരമന്ത്രാലത്തിന്റെ നിയന്ത്രണത്തിലുള്ള അര്‍ദ്ധസൈനീകവിഭാഗത്തില്‍പ്പെട്ടവരുടെ 2000 ആശ്രിതര്‍ക്കും റെയില്‍വേ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ളവരുടെ 150 ആശ്രിതര്‍ക്കും എല്ലാവര്‍ഷവും പുതുതായി സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കാറുണ്ട്.

    Also Read കിസാന്‍ പദ്ധതിയില്‍ എല്ലാ കര്‍ഷകരെയും ഉള്‍പ്പെടുത്തും; വാഗ്ദാനം പാലിച്ച് ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം



     
    First published: