ഇന്റർഫേസ് /വാർത്ത /India / News 18 Budget Day Exclusive: ആദായനികുതി ഘടന ലളിതമാക്കിയെന്ന് കേന്ദ്ര ധനമന്ത്രി

News 18 Budget Day Exclusive: ആദായനികുതി ഘടന ലളിതമാക്കിയെന്ന് കേന്ദ്ര ധനമന്ത്രി

nirmala sitharaman

nirmala sitharaman

News 18 Budget Day Exclusive: 'ബജറ്റിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള ധാരാളം ആളുകളുമായി ഞാൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്, സർക്കാർ നികുതിദായകരെ ബഹുമാനിക്കുന്നുവെന്ന് ഉറപ്പ് നൽകണമെന്നാണ് അവർ ആഗ്രഹിക്കുന്നത്'- നിർമല സീതാരാമൻ

  • Share this:

ന്യൂഡൽഹി: ആദായ നികുതി ഘടന ലളിതമാക്കിയെന്ന് കേന്ദ്ര ധനമന്ത്രി. ആദായ നികുതിയില്‍ ചില ഇളവുകള്‍ തുടരും. നികുതിദായകര്‍ക്ക് ലാഭകരമായ കൂടുതല്‍ സാധ്യതകള്‍ കിട്ടും. ബജറ്റിലെ പദ്ധതികള്‍ എല്ലാം നടപ്പാവുന്നതാണെന്നും ധനമന്ത്രി ന്യൂസ് 18 നോട് പറഞ്ഞു. 'ബജറ്റിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള ധാരാളം ആളുകളുമായി ഞാൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്, സർക്കാർ നികുതിദായകരെ ബഹുമാനിക്കുന്നുവെന്ന് ഉറപ്പ് നൽകണമെന്നാണ് അവർ ആഗ്രഹിക്കുന്നത്'- നിർമല സീതാരാമൻ പറഞ്ഞു.

ആദായനികുതിയിലെ ഇളവുകൾ ഇനിയും തുടരും. ഇത്തരത്തിൽ ലഭിക്കുന്ന പണം മധ്യവർഗക്കാരുടെ കൈകളിലെത്താനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു. നികുതി ചാർട്ടറിൽ ലോകത്തിലെ നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ധനമന്ത്രി പറഞ്ഞു. നികുതിദായകരെ ഞങ്ങൾ വിശ്വസിക്കുന്നു. അവരെ സംരക്ഷിക്കുന്ന തരത്തിൽ നിയമമുണ്ടാക്കുന്നത് സർക്കാരിന്‍റെ പരിഗണനയിലാണ്.

ഈ സാമ്പത്തികവർഷം അവസാനത്തോടെ നികുതി വരുമാനം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിർമല സീതാരാമൻ പറഞ്ഞു. സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

First published:

Tags: 2020 Union Budget, India Union Budget, India Union Budget 2020, News 18 Budget Day Exclusive, Nirmala sitharaman, Union budget 2019-20, Union Budget 2020, Union Budget 2020 Highlights, Union Budget 2020 India, Union Budget Highlights