News 18 Mega Opinion Poll: ഗുജറാത്ത് ബിജെപി തൂത്തുവാരും; മോദിയുടെ സ്വന്തം മണ്ണില്‍ ഇന്‍ഡിയ്ക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്ന് സര്‍വേ
- Published by:Rajesh V
- trending desk
Last Updated:
ബിജെപിയ്ക്ക് 56 ശതമാനം വോട്ട് ലഭിക്കുമെന്നും ഇന്‍ഡി സഖ്യത്തിന് 36 ശതമാനം വോട്ട് ലഭിക്കുമെന്നുമാണ് സര്‍വേ ഫലം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മുഴുവന്‍ സീറ്റും എന്‍ഡിഎ നേടുമെന്ന് ന്യൂസ് 18 മെഗാ ഒപ്പീനിയന്‍ ഫലം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനം കൂടിയായ ഗുജറാത്തില്‍ ഇന്‍ഡി മുന്നണിയ്ക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്ന് സര്‍വേയിൽ പറയുന്നു. ഗുജറാത്തിലെ 26 സീറ്റും എന്‍ഡിഎ നേടുമെന്നാണ് അഭിപ്രായ സര്‍വേ ഫലം വ്യക്തമാക്കുന്നത്. ബിജെപിയ്ക്ക് 56 ശതമാനം വോട്ട് ലഭിക്കുമെന്നും ഇന്‍ഡി സഖ്യത്തിന് 36 ശതമാനം വോട്ട് ലഭിക്കുമെന്നുമാണ് സര്‍വേ ഫലം.
പ്രതിപക്ഷ സഖ്യത്തിന്റെ സീറ്റ് വിഭജന കരാര്‍ പ്രകാരം ആം ആദ്മി പാര്‍ട്ടി ബറൂച്ചിലും ഭാവ്‌നഗറിലും മത്സരത്തിനിറങ്ങും. ബാക്കി 24 സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ അണിനിരത്തും.
2014ലെയും 2019ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നിഷ്പ്രയാസം കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയ സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 156 സീറ്റാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് വെറും 17 സീറ്റിലാണ് വിജയിച്ചത്. മത്സരരംഗത്തിറങ്ങിയ ആം ആദ്മി പാര്‍ട്ടി അഞ്ച് സീറ്റിലൊതുങ്ങുകയും ചെയ്തു. 182 നിയമസഭാ സീറ്റുള്ള സംസ്ഥാനമാണ് ഗുജറാത്ത്.
advertisement
ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഒരു മുന്‍ നിയമസഭാംഗം, രണ്ട് സിറ്റിംഗ് എംഎല്‍എമാര്‍ എന്നിവരടങ്ങുന്ന ഏഴ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
രണ്ട് തവണ നിയമസഭാംഗമായ ജെനിബെന്‍ ഠാക്കൂറിനെയാണ് പാര്‍ട്ടി ഇത്തവണ ബനസ്‌കാന്ത മണ്ഡലത്തില്‍ അണിനിരത്തുക. വല്‍സാദ് മണ്ഡലത്തില്‍ എംഎല്‍എ അനന്ത് പട്ടേലിനെയാണ് കോണ്‍ഗ്രസ് മത്സരത്തിനിറക്കുക. പോര്‍ബന്തര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ലളിത് വസോയയും മത്സരിക്കും.
പോര്‍ബന്തറില്‍ കേന്ദ്ര മന്ത്രി മാന്‍സൂഖ് മാണ്ഡവ്യയെയാണ് ബിജെപി ഇറക്കിയിരിക്കുന്നത്. അഹമ്മദാബാദില്‍ കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് രോഹന്‍ ഗുപ്തയെയാണ് മത്സരത്തിനിറക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ തലവനായിരുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. നിലവില്‍ അഹമ്മദാബാദ്, വല്‍സാദ് മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
advertisement
21 പ്രധാന സംസ്ഥാനങ്ങളിലെ 518 സീറ്റുകളിലെ സര്‍വേ ഫലമാണ് ന്യൂസ് 18 പുറത്തുവിട്ടിരിക്കുന്നത്. 95% ലോക്‌സഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സര്‍വേകളില്‍ ഒന്നാണ് ഇത്. 1,18,616-ലധികം പേരില്‍ നടത്തിയ സര്‍വേ ആധാരമാക്കിയാണ് ഫലം തയാറാക്കിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ സൂചികകളെ കുറിച്ചും വോട്ടര്‍മാരുടെ നിലപാടുകളെ കുറിച്ചും പരിഗണനകളെകുറിച്ചും വെളിച്ചം വീശുന്നതാണ് സര്‍വേ. സംസ്ഥാന അടിസ്ഥാനത്തില്‍ ഓരോ മുന്നണിക്കും കിട്ടുന്ന വോട്ട്, സീറ്റ് വിഹിതങ്ങളെകുറിച്ച് വ്യക്തമായ വിവരമാകും പ്രേക്ഷകരിലേക്ക് എത്തുക.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 14, 2024 10:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
News 18 Mega Opinion Poll: ഗുജറാത്ത് ബിജെപി തൂത്തുവാരും; മോദിയുടെ സ്വന്തം മണ്ണില്‍ ഇന്‍ഡിയ്ക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്ന് സര്‍വേ