കോയമ്പത്തൂർ സ്ഫോടന കേസ്: കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ 40 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

Last Updated:

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും കർണാടകയിലെ മംഗലാപുരത്തും കഴിഞ്ഞ വർഷം നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡുകളെന്ന് എൻഐഎ വൃത്തങ്ങൾ ന്യൂസ് 18നോട് പറഞ്ഞു

എൻഐഎ
എൻഐഎ
ചെന്നൈ: കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ എന്‍ഐഎ റെയ്ഡ്. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ 40 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 2022 ഒക്ടോബർ 23, 2022 നവംബർ 19 തീയതികളിൽ യഥാക്രമം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും കർണാടകയിലെ മംഗലാപുരത്തും കഴിഞ്ഞ വർഷം നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡുകളെന്ന് വൃത്തങ്ങൾ ന്യൂസ് 18നോട് പറഞ്ഞു. ഈ കേസുകളിലെ സമീപകാല അറസ്റ്റുകളുടെ തുടർച്ചയാണ് റെയ്ഡുകളെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ചെന്നൈ, കോയമ്പത്തൂർ, നാഗപ്പട്ടിണം, തിരുനെൽവേലി ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് തമിഴ്നാട്ടിൽ റെയ്ഡ് നടക്കുന്നത്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23 നാണ് കോയമ്പത്തൂര്‍ ജില്ലയിലെ കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപത്തുവെച്ച് ജമീഷ മുബീന്‍ സഞ്ചരിച്ച കാര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബീന് രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് 11 പേരെ ഭീകരവിരുദ്ധ സ്ക്വാഡ‍് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
advertisement
മുബീന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങാന്‍ സഹായിച്ചവർ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് പ്രതികള്‍ സ്‌ഫോടകവസ്തുക്കള്‍ വാങ്ങിയതെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. സിറ്റി പൊലീസ് നേരത്തെ നടത്തിയ റെയ്ഡില്‍ ഇവരുടെ കേന്ദ്രത്തില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍, ഐഎസ് പതാക, ലഘുലേഖകള്‍ തുടങ്ങിയ കണ്ടെടുത്തിരുന്നു. ‌
2022 ഫെബ്രുവരിയിൽ ഈറോഡിലെ സത്യമംഗലം കാടുകളിൽ പ്രതികൾ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയിരുന്നുവെന്നും എൻഐഎ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
കോയമ്പത്തൂർ സ്ഫോടന കേസ്: കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ 40 ഇടങ്ങളിൽ എൻഐഎ റെയ്ഡ്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement