നിത്യാനന്ദ ആത്മീയ യാത്രയിൽ: എവിടെയാണെന്ന് അറിയില്ലെന്ന് കോടതിയോട് പൊലീസ്
- Published by:Asha Sulfiker
- news18
Last Updated:
നിത്യാനന്ദ എവിടെയാണെന്ന് അറിയില്ലെന്ന് പൊലീസ് പറയുമ്പോഴും സോഷ്യൽ മീഡിയ പേജുകളിൽ ഇയാൾ സജീവമാണ്
ബംഗളൂരു: ബലാത്സംഗക്കേസിലെ പ്രതി നിത്യാനന്ദ എവിടെയാണെന്നറിയില്ലെന്ന് പൊലീസ്. ഇയാൾ ആത്മീയ യാത്രയിലാണെന്നും അതുകൊണ്ട് തന്നെ സമൻസുകൾ അയക്കാനാകില്ലെന്നുമാണ് കര്‍ണാടക പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്.
നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനോടു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇയാൾ ആത്മീയ യാത്രയിലാണെന്നു എവിടെയാണെന്ന് അറിയില്ലെന്നും പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
2010ലെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻശിഷ്യനായ ലെനിനാണ് കോടതിയെ സമീപിച്ചത്. വിചാരണയിൽ നിന്ന് രക്ഷനേടാൻ നിത്യാനന്ദ രാജ്യം വിട്ടുവെന്നാണ് പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. വിചാരണക്കോടതിയിൽ നിരവധി ഇളവുകൾ ലഭിച്ച പ്രതിക്ക് ഹൈക്കോടതി തന്നെയാണ് ജാമ്യം നൽകിയതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
advertisement
നിത്യാനന്ദ എവിടെയാണെന്ന് അറിയില്ലെന്ന് പൊലീസ് പറയുമ്പോഴും സോഷ്യൽ മീഡിയ പേജുകളിൽ ഇയാൾ സജീവമാണെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിൽ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. വിചിത്ര വാദങ്ങൾ ഉന്നയിച്ചുള്ള പ്രഭാഷണമായിരുന്നു ഇത്.' ഈ ആരോപണങ്ങളൊക്കെ നേരിടുന്നത് പരമഹംസ നിത്യാനന്ദയാണെന്നും നിങ്ങളോട് സംസാരിക്കുന്നത് നിത്യാനന്ദ പരമശിവം എന്ന പുതിയ അവതാരമാണെന്നുമായിരുന്നു വാദം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 04, 2020 9:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നിത്യാനന്ദ ആത്മീയ യാത്രയിൽ: എവിടെയാണെന്ന് അറിയില്ലെന്ന് കോടതിയോട് പൊലീസ്







