advertisement

AITP ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകൾക്ക് അതിർത്തി നികുതിയില്ല; ഔദ്യോഗിക ഉത്തരവായെന്ന് മന്ത്രി സുരേഷ്ഗോപി

Last Updated:

അതിർത്തി നികുതികളുടെയോ ചെക്ക് പോസ്റ്റ് ഫീസ് പോലുള്ള അധിക ലെവികളുടെയോ ഭാരം കൂടാതെ സംസ്ഥാനങ്ങളിലുടനീളം ടൂറിസ്റ്റ് വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാൻ തീരുമാനം സഹായിക്കുമെന്നും സുരേഷ് ഗോപി

News18
News18
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന് (AITP) കീഴിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിൽ നിന്ന് അതിർത്തി നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവായെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി.
അതിർത്തി നികുതി പിരിക്കുന്നതിനുള്ള അതിർത്തി ചെക്ക് പോസ്റ്റ് മൊഡ്യൂൾ പ്രവർത്തനരഹിതമാക്കാൻ റോഡ് ഗതാഗത & ഹൈവേ മന്ത്രാലയം ഔദ്യോഗികമായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സുരേഷ്ഗോപി ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയ്ക്കും ലക്ഷ്വറി ടൂറിസ്റ്റ് ബസ് ഓണേഴ്‌സ് അസോസിയേഷനുമായുള്ള വിശദമായ ചർച്ചകൾക്കും ശേഷമാണ് തീരുമാനമായതെന്നും അദ്ദേഹം കുറിച്ചു.
അതിർത്തി നികുതികൾ അല്ലെങ്കിൽ ചെക്ക് പോസ്റ്റ് ഫീസ് പോലുള്ള അധിക ലെവികളുടെ ഭാരം കൂടാതെ സംസ്ഥാനങ്ങളിലുടനീളം ടൂറിസ്റ്റ് വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാൻ ഈ പ്രധാന തീരുമാനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025 ഏപ്രിൽ 25-ന് പുറപ്പെടുവിച്ച മന്ത്രാലയത്തിന്റെ നിർദ്ദേശമാണ് ഇപ്പോൾ ഔദ്യോഗികമായി പുറപ്പെടുവിച്ചത്. കേരളത്തിലടക്കം ടൂറിസറ്റ് ബസ് ഉടമകളെ വലച്ചിരുന്ന നിയമവിരുദ്ധ നികുതി പിരിവുകൾക്കാണ് ഇതോടെ അറുതിയായത്.
advertisement
രാജ്യത്തെ ടൂറിസത്തെയും ഗതാഗത ഓപ്പറേറ്റർമാരെയും പിന്തുണയ്ക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
AITP ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകൾക്ക് അതിർത്തി നികുതിയില്ല; ഔദ്യോഗിക ഉത്തരവായെന്ന് മന്ത്രി സുരേഷ്ഗോപി
Next Article
advertisement
രാജീവം വീണ്ടും വിടരുമോ അതോ കൊഴിയുമോ? രാജീവ് ചന്ദ്രശേഖറിന് മുന്നിലെ 4 സാധ്യതകൾ
രാജീവം വീണ്ടും വിടരുമോ അതോ കൊഴിയുമോ? രാജീവ് ചന്ദ്രശേഖറിന് മുന്നിലെ 4 സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയ ഭാവി നിർണായകമായി മാറും

  • മൂന്നിലേറെ സീറ്റുകളിൽ ജയം ലഭിച്ചാൽ രാജീവ് ചന്ദ്രശേഖറിന് വലിയ നേട്ടവും ദേശീയ അംഗീകാരവും ലഭിക്കും

  • സമ്പൂർണ പരാജയമുണ്ടായാൽ സംസ്ഥാന അധ്യക്ഷ പദവി നഷ്ടപ്പെടും, പാർട്ടിയിൽ വിമർശനങ്ങൾ ഉയരും

View All
advertisement