Coronil പതഞ്ജലി മരുന്ന് കോവിഡ് രോഗികളിൽ പരീക്ഷിച്ചു; ജയ്‌പൂരിലെ ആശുപത്രിക്കെതിരേ നോട്ടീസ്
- Published by:user_49
- news18-malayalam
Last Updated:
കൊറോണിലിനെ കോവിഡ് ചികിത്സയ്കക്കുള്ള മരുന്നായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ നിർത്തിവയ്ക്കണമെന്ന് പതഞ്ജലിയോട് കേന്ദ്ര ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു
ജയ്‌പൂർ: പതഞ്ജലി ആയുർവേദ ലിമിറ്റഡിന്റെ മരുന്നായ ‘കൊറോണിൽ’ കോവിഡ് രോഗികളിൽ പരീക്ഷിച്ചതിന് ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (നിംസ്) ആശുപത്രിയിൽ നിന്ന് രാജസ്ഥാൻ സർക്കാർ വിശദീകരണം തേടി.
മൂന്നു ദിവസത്തിനകം നോട്ടീസിൽ മറുപടി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണിലിനെ കോവിഡ് ചികിത്സയ്കക്കുള്ള മരുന്നായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ നിർത്തിവയ്ക്കണമെന്ന് പതഞ്ജലിയോട് കേന്ദ്ര ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
TRENDING:'മരിച്ച ആളുടെ പെൻഷൻ ഒപ്പിട്ടു വാങ്ങി' : തട്ടിപ്പിന് പിന്നിൽ സിപിഎം നേതാവെന്ന് ആരോപണം [NEWS]COVID 19| രോഗവ്യാപനം നേരിടാൻ സ്വയം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു വ്യാപാരികള്‍; സംഭവം ഹൈദരാബാദില്‍ [NEWS]വാഗ്ദാനം പാലിച്ചു; ജന്മദിനത്തിൽ വട്ടവടയിലെ കുടിവെള്ളപ്രശ്നം പരിഹരിച്ച് സുരേഷ് ഗോപി MP [NEWS]
കൊറോണിലിന്റെ മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സമർപ്പിക്കാനും മന്ത്രാലയം സ്ഥാപനത്തോട് ആവശ്യപ്പെട്ടിരുന്നു. യോഗ ഗുരു ബാബാ രാംദേവിന്റെ സ്ഥാപനമായ പതഞ്ജലി ആയുർവേദ ലിമിറ്റിഡ് ചൊവ്വാഴ്ചയാണ് കൊറോണിൽ എന്ന പേരിൽ ആയുർവേദ മരുന്ന് പുറത്തിറക്കിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 27, 2020 9:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Coronil പതഞ്ജലി മരുന്ന് കോവിഡ് രോഗികളിൽ പരീക്ഷിച്ചു; ജയ്‌പൂരിലെ ആശുപത്രിക്കെതിരേ നോട്ടീസ്


