ഓഫീസ് തുറന്നു കൊടുത്തില്ല; തറയിലിരുന്ന് ജോലി ചെയ്ത് ഛത്തീസ്​ഗഡിലെ പിന്നാക്ക കമ്മീഷൻ അധ്യക്ഷൻ

Last Updated:

കഴിഞ്ഞ 15 ദിവസമായി സിയാറാം സാഹു തന്റെ ഓഫീസിന്റെ പൂട്ട് തുറക്കുന്നതിനായി കാത്തിരിക്കുകയാണ്. അനുകൂലമായ തീരുമാനം ഒന്നും ഉണ്ടാകാത്തതിനാലാണ് കമ്മീഷൻ ഓഫീസിന് പുറത്ത് തറയിലിരുന്ന് ജോലി ആരംഭിച്ചത്.

ഓഫീസ് പൂട്ടിയിട്ടതിനാൽ അകത്തേക്ക് പ്രവേശിക്കാനാവാത്തതോടെ തറയിൽ കുത്തിയിരുന്ന് ജോലി ചെയ്ത് ഛത്തീസ്ഗഡിലെ സംസ്ഥാന പിന്നാക്ക കമ്മീഷൻ അധ്യക്ഷൻ സിയാറാം സാഹു. നേരത്തെ പിന്നാക്ക കമ്മീഷൻ അധ്യക്ഷനായിരുന്ന ഇദ്ദേഹത്തെ സർക്കാർ മാറ്റിയിരുന്നു. തുടർന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി വഴി നിയമനം പുനസ്ഥാപിച്ച് അനുകൂല ഉത്തരവ് നേടുകയായിരുന്നു അദ്ദേഹം.
എന്നാൽ ഓഫീസിൽ എത്തിയെങ്കിലും പൂട്ടിയിട്ടിരുന്നതിനാൽ അദ്ദേഹത്തിന് അകത്തേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ 15 ദിവസമായി സിയാറാം സാഹു തന്റെ ഓഫീസിന്റെ പൂട്ട് തുറക്കുന്നതിനായി കാത്തിരിക്കുകയാണ്. അനുകൂലമായ തീരുമാനം ഒന്നും ഉണ്ടാകാത്തതിനാലാണ് കമ്മീഷൻ ഓഫീസിന് പുറത്ത് തറയിലിരുന്ന് ജോലി ആരംഭിച്ചത്.
2018ൽ ഛത്തീസ്ഗഡിൽ രമൺ സിങ്ങിന്റെ ഭരണകാലത്താണ് സംസ്ഥാന പിന്നാക്ക കമ്മീഷന്റെ തലവനായി സിയാറാം സാഹുവിനെ നിയമിച്ചത്. ഈ സർക്കാർ മാറി ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ വന്നതോടെ താനേശ്വർ സാഹു എന്ന മറ്റൊരാളെ കമ്മീഷന്റെ തലവനാക്കി. എന്നാല്‍ സർക്കാരിന്റെ ഈ നിയമനത്തിനെതിരെ സിയാറാം സാഹു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദം കേട്ട ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ ഉത്തരവ് റദ്ദാക്കുകയും സിയാറാമിനെ തൽസ്ഥാനത്തേക്ക് വീണ്ടും നിയമിക്കുകയും ചെയ്തു.
advertisement
എന്നാൽ, സിയാറാം സാഹുവിനെ വീണ്ടും പിന്നാക്ക കമ്മീഷൻ തലവനായി പുനസ്ഥാപിക്കാനുള്ള ഹൈക്കോടതി ഉത്തരവ് നൽകിയിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് പൂട്ടിയിട്ടിരിക്കുകയാണ്. ഇതിനെതിരെയാണ് അദ്ദേഹം കമ്മീഷന്റെ ഓഫീസിന് പുറത്ത് നിലത്ത് ഇരുന്ന് പ്രതീകാത്മക പ്രതിഷേധം നടത്തിയത്.
കഴിഞ്ഞ 15 ദിവസമായി താൻ കമ്മീഷന്റെ ഓഫീസിലേക്ക് വരുന്നുണ്ടെന്നും എന്നാൽ ഓഫീസ് പൂട്ടിയിരിക്കുകയാണെന്നും സിയാറാം സാഹു പറഞ്ഞു. ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിക്കാൻ തടസ്സം നേരിടുന്നുണ്ട്. ഇക്കാര്യം സംസ്ഥാന സർക്കാരിനെയും അറിയിച്ചിരുന്നു. താൻ ഈ സ്ഥലവുമായി ബന്ധമുള്ള ഒരു വ്യക്തിയാണ്, അതിനാലാണ് നിലത്ത് ഇരുന്നു ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
advertisement
അതേസമയം, കമ്മീഷന്റെ ഓഫീസിന് പുറത്ത് സിയാറാം നിലത്ത് ഇരിക്കുമ്പോൾ തന്നെ നിരവധി പരാതികളാണ് അദ്ദേഹത്തിനു മുന്നിലെത്തിയത്. സംസ്ഥാനത്തെ പിന്നോക്ക സമുദായ അംഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട നിരവധി പരാതികളാണെത്തിയത്. കൂടാതെ, പിന്നാക്ക വിഭാഗങ്ങൾക്ക് ജോലിയിലെ സ്ഥാനക്കയറ്റത്തിൽ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാത്തതിനെക്കുറിച്ചും നിരവധി പരാതികൾ ലഭിച്ചു.
നേരത്തെ, സിയാറാം സാഹുവിനെ പിന്നാക്ക കമ്മീഷനായി വീണ്ടും നിയമിക്കാൻ ജസ്റ്റിസ് പി സാം കോശിയുടെ നേതൃത്വത്തിലുള്ള ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ഉത്തരവിട്ടത് ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലുള്ള കോൺ​ഗ്രസ് സർക്കാരിന് തിരിച്ചടിയായിരുന്നു. രമൺ സിം​ഗ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ നിയമിച്ച സിയാറാം സാഹു നേരത്തെ മൂന്നു തവണ എംഎൽഎ ആയിരുന്നു. 2018 ജൂലായ് 18ന് പിന്നാക്ക കമ്മീഷൻ അധ്യക്ഷനായിരുന്ന അദ്ദേഹത്തിന്റെ കാലാവധി മൂന്നാം തവണയും രമൺ സിം​ഗ് സർക്കാർ ദീർഘിപ്പിക്കുകയായിരുന്നു. 2021 ആ​ഗസ്റ്റ് 4ന് വരെയാണ് കാലാവധി നീട്ടിയിരുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഓഫീസ് തുറന്നു കൊടുത്തില്ല; തറയിലിരുന്ന് ജോലി ചെയ്ത് ഛത്തീസ്​ഗഡിലെ പിന്നാക്ക കമ്മീഷൻ അധ്യക്ഷൻ
Next Article
advertisement
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
  • എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ എസ്‌എച്ച്ഒ ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്ത്.

  • 2024 ജൂൺ 20നുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശപ്രകാരം പുറത്തുവന്നു.

  • പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

View All
advertisement