'ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്ക് മാത്രമേ സാധിക്കൂ'; RSS മേധാവി മോഹൻ ഭാഗവത്
- Published by:Nandu Krishnan
- news18-malayalam
Last Updated:
സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യക്കുള്ള പങ്കിനെ പല രാജ്യങ്ങളും അംഗീകരിക്കുന്നുണ്ടെന്നും മോഹൻ ഭാഗവത്
അമേരിക്കയും ഇസ്രായേലും ഇറാനും ഉൾപ്പെട്ട പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്ക് മാത്രമേ കഴിയൂ എന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. നാഗ്പൂരിൽ വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) വിദർഭ പ്രാന്ത കാര്യാലയത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യക്കുള്ള പങ്കിനെ പല രാജ്യങ്ങളും അംഗീകരിക്കുന്നുണ്ടെന്നും, ഈ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്ക് മാത്രമേ സാധിക്കൂ എന്ന് നിരവധി രാജ്യങ്ങൾ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാർത്ഥതാൽപ്പര്യങ്ങളും ആധിപത്യം സ്ഥാപിക്കാനുള്ള ആഗ്രഹവുമാണ് ലോകത്തിലെ സംഘർഷങ്ങളുടെ മൂലകാരണമെന്നും ഐക്യം, അച്ചടക്കം, ധർമ്മം എന്നിവയിലൂടെ മാത്രമേ ശാശ്വത സമാധാനം കൈവരിക്കാനാകൂ എന്നും ഭാഗവത് പറഞ്ഞു. സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി കഴിഞ്ഞ 2,000 വർഷങ്ങളായി ലോകം വിവിധ ആശയങ്ങൾ പരീക്ഷിച്ചെങ്കിലും ചെറിയ വിജയങ്ങൾ മാത്രമേ ഉണ്ടായുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 20, 2026 8:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്ക് മാത്രമേ സാധിക്കൂ'; RSS മേധാവി മോഹൻ ഭാഗവത്






