പി നാരായണന് പത്മവിഭൂഷൺ
- Published by:Nandu Krishnan
- news18-malayalam
Last Updated:
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാളായ പി നാരായണൻ ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി, ദേശീയ നിര്‍വാഹക സമിതിയംഗം തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും സാമുഹിക പ്രവർത്തകനുമായ ശ്രീ പി നാരായണന് പത്മവിഭൂഷൺ.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജന്മഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്നു.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാളായ അദ്ദേഹം ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി(1967-77), ദേശീയ നിര്‍വാഹക സമിതിയംഗം തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സംസ്ഥാന സംഘടനാ കാര്യദര്‍ശിയായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ നാള്‍ പ്രസിദ്ധീകരിച്ച വാരാദ്യ ലേഖന പരമ്പരകളിലൊന്നായ സംഘപഥത്തിലൂടെ( ജന്മഭൂമി വാരാദ്യം 1999-2025) രചയിതാവാണ്. പത്തോളം പുസ്തകങ്ങളും നൂറിലധികം പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങളും ചെയ്തിട്ടുണ്ട്.
advertisement
നാരായൺജി എന്ന പേരിൽ സുപരിചിതനായ പി. നാരായണൻ, 1936 മെയ് 28-ന് അന്നത്തെ തിരുവിതാംകൂർ രാജ്യത്തെ തൊടുപുഴ താലൂക്കിലെ മണക്കാട് ഗ്രാമത്തിൽ ജനിച്ചു. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന എം.എസ്. പത്മനാഭൻ നായരുടെയും സി കെ ദേവകി അമ്മയുടെയും മകനായ അദ്ദേഹം തൊടുപുഴ ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഉപരിപഠനത്തിനായി 1951-ൽ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ ഇന്റർമീഡിയറ്റിന് ചേർന്നു.
കോളേജ് പഠനകാലത്ത് ഒരു സുഹൃത്ത് വഴിയാണ് അദ്ദേഹം രാഷ്ട്രീയ സ്വയംസേവക് സംഘത്തിലേക്ക് (ആർ.എസ്.എസ്) എത്തുന്നത്. 1993-ൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകാൻ പാർട്ടി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരസിച്ചു.
advertisement
എറണാകുളം മുളവുകാട് മഠത്തില്‍ കുടുംബാംഗമായ എം എ രാജേശ്വരിയാണ് ഭാര്യ. മക്കള്‍ മനു നാരായണന്‍(സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍- നാഷ് വില്‍, യുഎസ്എ), അനു നാരായണന്‍ (മാധ്യമപ്രവര്‍ത്തകന്‍- ഇന്ത്യ കോണ്‍ട്രിബ്യൂട്ടര്‍ എസ് ബി എസ് റേഡിയോ), നീനു കുര്യന്‍, പ്രീനാലക്ഷ്മി പി കെ (അഡ്മിനിസ്ട്രേറ്റര്‍, മടുക്കക്കുഴി ലേക് സൈഡ് ആയുര്‍വേദ, കുടയത്തൂര്‍) എന്നിവര്‍ മരുമക്കളാണ്. ആമി, അമേയ (അമേരിക്കയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍), ഈശ്വരി(എട്ടാം ക്ലാസ് വിദ്യാര്‍ഥി, സരസ്വതി വിദ്യാഭവന്‍, തൊടുപുഴ) എന്നിവര്‍ പേരക്കുട്ടികളും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 25, 2026 7:20 PM IST










