Pahalgam Terror Attack| തീവ്രവാദികൾ ക്രൂരമായി കൊലപാതകം ചെയ്യാൻ പരിശീലനം ലഭിച്ചവരെന്ന് റിപ്പോർട്ട്

Last Updated:

കൊല്ലപ്പെട്ടവരുടെ പ്രധാന അവയവങ്ങളിലേക്കോ തലയിലേക്കോ തുളച്ചുകയറിയ വെടിയുണ്ടകൾ ഇക്കാര്യം വ്യക്തമാക്കുന്നതായി വിദഗ്ധർ

News18
News18
ഏപ്രിൽ 22-ന് പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയ തീവ്രവാദികൾ ഉയർന്ന പരിശീലനം നേടിയവരായിരുന്നുവെന്ന് ഉന്നത വൃത്തങ്ങൾ. കൊല്ലപ്പെട്ടവരുടെ പ്രധാന അവയവങ്ങളിലേക്കോ തലയിലേക്കോ തുളച്ചുകയറിയ വെടിയുണ്ടകൾ ഇത് വ്യക്തമാക്കുന്നതായി വിദഗ്ധർ പറയുന്നു. കശ്മീർ താഴ്വരയിൽ മുൻപ് നടന്ന ആക്രമണങ്ങളിൽ നിന്ന് വെത്യസ്തമാണ് പഹൽഗാമിൽ നടന്ന അക്രമമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. മുൻപുള്ള ആക്രമണങ്ങളിൽ തീവ്രവാദികൾ ഗ്രനേഡുകൾ ഉപയോഗിക്കുകയോ ഒന്നോ രണ്ടോ വെടിയുതിർത്തശഷം ഓടിപ്പോകുകയോ ചെയ്തിരുന്നു. പഹൽഗാമിൽ നടന്ന വെടിവെയ്പ്പുകളുടെ രീതി ക്രൂരമായി കൊല്ലാൻ ആഗ്രഹിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
അനന്ത്‌നാഗിൽ താമസിക്കുന്ന വാലി മുഹമ്മദ് തോക്കറിന്റെ മകൻ ആദിൽ ഹുസൈൻ തോക്കർ, പാകിസ്ഥാനിലെ ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർമാരായ സൈഫുള്ള കസൂരി, അബു മൂസ എന്നിവരുമായി സഹകരിച്ചാണ് പഹൽഗാം ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ആദിൽ നിലവിൽ ഒളിവിലാണ്. ആദിലിനും സഹായികൾക്കും വേണ്ടി വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
2018-ൽ തെക്കൻ കശ്മീരിൽ തീവ്രവാദികളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതോടെയാണ് ആദിൽ നിരീക്ഷണത്തിലാകുന്നത്. അതേ വർഷം ആദിൽ വാഗ വഴി ഒരു വിടിഡി സംഘടിപ്പിച്ച് പാകിസ്ഥാനിലേക്ക് പോയി. പിന്നീട് ആദിലിനെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. താമസിയാതെ, പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ  എൽഇടിയിൽ അദ്ദേഹം ചേർന്നതായി റിപ്പോർട്ടുകൾ വന്നു .
advertisement
അതേസമയം, ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി സായുധ പോലീസും സൈനികരും വീടുകളിലും വനങ്ങളിലും പരിശോധന നടത്തി. മേഖലയിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്ക് പിന്തുണനൽകുന്ന ശൃംഖല തകർക്കുന്നതിനുള്ള ഇന്റലിജൻസ് ശ്രമങ്ങളുടെയും തുടർച്ചയായ അന്വേഷണത്തിന്റെയും ഭാഗമായിരുന്നു ഈ തിരച്ചിലുകൾ എന്ന് പോലീസ് പറഞ്ഞു. പഹൽഗാം സ്ഥിതി ചെയ്യുന്ന അനന്ത്‌നാഗ് ജില്ല, ബന്ദിപോറ, ഗന്ദർബാൽ, പുൽവാമ, കത്വ, കുൽഗാം, പൂഞ്ച്, രജൗരി, കിഷ്ത്വാർ, ഉധംപൂർ എന്നിവിടങ്ങളിലാണ് തിരച്ചിൽ നടന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
Pahalgam Terror Attack| തീവ്രവാദികൾ ക്രൂരമായി കൊലപാതകം ചെയ്യാൻ പരിശീലനം ലഭിച്ചവരെന്ന് റിപ്പോർട്ട്
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement