'ആരെ വിശ്വസിക്കും.. ജീവിതത്തിൽ ഇതു പോലെ ചതിക്കപ്പെട്ടിട്ടില്ല': അജിത് പവാറിനെതിരെ സുപ്രിയാ സുലെയുടെ വാട്സാപ് സ്റ്റാറ്റസ്
Last Updated:
'ജീവിതത്തില്‍ ഇങ്ങനെ ചതിക്കപ്പെടുന്നത് ഇതാദ്യമായാണ്. അയാളെ ഒരു പാട് സ്നേഹിച്ചിരുന്നു, സംരക്ഷിച്ചിരുന്നു.'
മുംബൈ: ബി.ജെ.പിയ്ക്കൊപ്പം പോയ അജിത്ത് പവാറിനെതിരെ എൻ.സി.പി നേതാലവ് ശരത് പവാറിന്റെ മകളും എം.പിയുമായ സുപ്രിയാ സുലെ. തന്റെ വാട്സാപ് സ്റ്റാറ്റസിലാണ് ജീവിതത്തിൽ ഇന്നു വരെ ഇത്രത്തോളം ചതിക്കപ്പെട്ടിട്ടില്ലെന്ന് സുപ്രിയാ സുലെ വ്യക്തമാക്കിയിരിക്കുന്നത്.
ജീവിതത്തില്‍ ഇങ്ങനെ ചതിക്കപ്പെടുന്നത് ഇതാദ്യമായാണ്. അയാളെ ഒരു പാട് സ്നേഹിച്ചിരുന്നു, സംരക്ഷിച്ചിരുന്നു. എന്നിട്ടിപ്പോള്‍ എന്താണ് തിരിച്ച് കിട്ടിയതെന്ന് നോക്കൂ... വാട്സാപ് സ്റ്റാറ്റസില്‍ സുപ്രിയ സുലെ കുറിച്ചു.
ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രിയായി സേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഇന്ന് സർക്കാർ രൂപീകരണം പ്രഖ്യാപിക്കാനിരിക്കെയാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫ്ടനാവിസ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
advertisement
എന്‍സിപി നേതാവ് അജിത്ത് പവാറാണ് ഉപമുഖ്യമന്ത്രി. ഇന്ന് രാവിലെ സത്യപ്രതിജ്ഞ നടന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫട്‌നാവിസിനെയെയും ഉപമുഖ്യമന്ത്രി അജിത്ത് പവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ശരത് പവാറിന്റെ ഉറ്റ അനുയായിയും അനന്തരവനുമാണ് ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2019 1:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ആരെ വിശ്വസിക്കും.. ജീവിതത്തിൽ ഇതു പോലെ ചതിക്കപ്പെട്ടിട്ടില്ല': അജിത് പവാറിനെതിരെ സുപ്രിയാ സുലെയുടെ വാട്സാപ് സ്റ്റാറ്റസ്


