PM Modi Diwali schedule: പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിക്കുന്നത് എങ്ങനെ?

Last Updated:

ഇത്തവണ ദീപാവലി ദിനം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലാണ് ചെലവഴിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ഗുജറാത്തില്‍ എത്തിയിരിക്കുകയാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യം ദീപാവലി ആഘോഷങ്ങളുടെ നിറവിലാണ്. ഇത്തവണ ദീപാവലി ദിനം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലാണ് ചെലവഴിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ഗുജറാത്തില്‍ എത്തിയിരിക്കുകയാണ്. ബുധനാഴ്ച വൈകുന്നേരം 5.30ന് അദ്ദേഹം കേവാഡിയയിലെ ഏക്ത നഗറിലെത്തും. 280 കോടിരൂപയുടെ വിവിധ അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം.
ദീപാവലി ദിനത്തില്‍ രാവിലെ 7.15ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമയ്ക്ക് മുന്നില്‍ മോദി പുഷ്പാര്‍ച്ചന നടത്തും. ഇതിനുപിന്നാലെ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കും. ചടങ്ങില്‍ ഏകതാ ദിവസ് പ്രതിജ്ഞ അദ്ദേഹം എല്ലാവര്‍ക്കും ചൊല്ലിക്കൊടുക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഏകതാ ദിവസ് പരേഡും ഇതിനോടനുബന്ധിച്ച് നടക്കും.
9 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തേയും പോലീസ് സേനയും നാല് സെന്‍ട്രല്‍ ആംഡ് പോലീസ് സേനയും, എന്‍സിസിയും പരേഡില്‍ പങ്കെടുക്കും. ബിഎസ്എഫ്, എന്‍എസ്ജി, സിആര്‍പിഎഫ്, വ്യോമസേന എന്നിവയുടെ അഭ്യാസപ്രകടനങ്ങളും പരേഡിന് മിഴിവേകും. കൂടാതെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്‍ഡ്‌മേളവും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
advertisement
2014ല്‍ അധികാരത്തിലെത്തിയത് മുതല്‍ എല്ലാ ദീപാവലി ദിനവും സൈന്യത്തോടൊപ്പമാണ് പ്രധാനമന്ത്രി ആഘോഷിച്ചുവരുന്നത്. ഓരോ ദീപാവലി ദിനത്തിലും അദ്ദേഹം സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യാറുണ്ട്.
2014ലെ ദീപാവലി ദിനത്തില്‍ സിയാച്ചിനിലെ സൈനികരോടൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചത്. തൊട്ടടുത്ത വര്‍ഷം ദീപാവലിയ്ക്ക് പഞ്ചാബിലെത്തിയ അദ്ദേഹം മൂന്ന് സ്മാരകങ്ങള്‍ സന്ദര്‍ശിക്കുകയും 1965-ലെ യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.
2016ലെ ദീപാവലി ദിനത്തില്‍ അദ്ദേഹം ഹിമാചല്‍പ്രദേശിലെത്തി ഇന്തോ-ചൈന അതിര്‍ത്തിയിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി. 2017ല്‍ അദ്ദേഹം വടക്കന്‍ കശ്മീരിലെ ഗുരേസ് സെക്ടറിലും 2018ല്‍ ഉത്തരാഖണ്ഡിലെ ഹര്‍സിലിലും എത്തി സൈനികരുമായി സംവദിച്ചു.
advertisement
2019ല്‍ ജമ്മു കശ്മീരിലെ രജൗരിയിലെ സൈനികരോടൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചത്. തൊട്ടടുത്ത വര്‍ഷം ലോംഗേവാല അതിര്‍ത്തിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി. 2021ലെ ദീപാവലി ദിനത്തില്‍ അദ്ദേഹം ജമ്മുകശ്മീരിലെ നൗഷെരയിലാണ് സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ വര്‍ഷം കാര്‍ഗിലിലെ സൈനികരോടൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
PM Modi Diwali schedule: പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിക്കുന്നത് എങ്ങനെ?
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement