International Yoga Day 2022 | അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി മോദി മൈസൂരിൽ
- Published by:user_57
- news18-malayalam
Last Updated:
കോവിഡ് മൂലമുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തുടനീളം ജനങ്ങൾ ഒത്തുകൂടി യോഗാദിനം ആചരിക്കുകയാണ്
അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് (International Yoga Day 2022) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Prime Minister Narendra Modi) സാന്നിധ്യത്തിൽ 15,000 ഫിറ്റ്‌നസ് പ്രേമികൾക്കൊപ്പം കർണാടകയിലെ മൈസൂരു പാലസ് ഗ്രൗണ്ടിൽ യോഗ പരിപാടികൾക്ക് തുടക്കം കുറിച്ചു. 'മനുഷ്യത്വത്തിനായുള്ള യോഗ' എന്നതാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ തീം. എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് 75,000 സ്ഥലങ്ങളിലാണ് പരിപാടി നടക്കുന്നത്.
കോവിഡ് മൂലമുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തുടനീളം ജനങ്ങൾ ഒത്തുകൂടി യോഗാദിനം ആചരിക്കുകയാണ്. ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നദ്ദ നോയിഡയിലും, ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യതലസ്ഥാനത്തും യോഗ സെഷനിൽ പങ്കെടുക്കും.
ലോകമെമ്പാടുമുള്ള 25 കോടി ആളുകൾ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവർക്കും മെച്ചപ്പെട്ട ആരോഗ്യത്തിനും ക്ഷേമത്തിനുമായി യോഗ പരിശീലിക്കാം എന്നും കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ മൈസൂരിൽ നേരത്തെ പറഞ്ഞിരുന്നു.
യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി മോദി പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. യോഗയ്ക്ക് 'എണ്ണമറ്റ നേട്ടങ്ങൾ' ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മെയ് 29ന് മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 89-ാമത് എഡിഷനിൽ നടത്തിയ പ്രസംഗത്തിൽ, വരാനിരിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനം അവരവരുടെ നഗരത്തിന്റെയോ ഗ്രാമത്തിന്റെയോ ഏതെങ്കിലും ശ്രദ്ധേയമായ സ്ഥലത്ത് ആഘോഷിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. 'ധ്യാനം, കർമ്മം, ഭക്തി എന്നിവയുടെ സമ്പൂർണ്ണ സമ്മിശ്രണം' (ഭക്തി) എന്നും അദ്ദേഹം യോഗയെ വിശേഷിപ്പിച്ചിരുന്നു.
advertisement
സൂര്യന്റെ ചലനത്തെ അടിസ്ഥാനമാക്കി ഐഡിവൈ 2022-ൽ ലോകമെമ്പാടും മാസ് യോഗ പ്രോട്ടോക്കോളിനായി വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഒരു പ്രധാന പരിപാടി സംഘടിപ്പിക്കുന്നതായി സോനോവാൾ പറഞ്ഞു. “പരിപാടി മൂന്നുമണിക്ക് ആരംഭിച്ച്, രാത്രി 10 മണി വരെ തുടരും. ഫിജി, ബ്രിസ്‌ബേൻ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ തുടങ്ങി യുഎസിലെ സാൻഫ്രാൻസിസ്കോയിലും കാനഡയിലെ ടൊറന്റോയിലും അവസാനിക്കും,” അദ്ദേഹം പറഞ്ഞു.
എഴുപത്തിയൊൻപത് രാജ്യങ്ങളും ഐക്യരാഷ്ട്രസഭയുടെ സംഘടനകളും വിദേശത്തുള്ള ഇന്ത്യൻ ദൗത്യങ്ങൾക്ക് പൂർണ്ണ പിന്തുണയോടെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. 16 സമയ മേഖലകളിലായി പരിപാടി ഡിഡി ഇന്ത്യയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.
advertisement
ഐഡിവൈ പ്രവർത്തനങ്ങളിലൂടെ 75 പ്രശസ്ത ലൊക്കേഷനുകളിൽ മാസ് കോമൺ യോഗ പ്രോട്ടോക്കോൾ (സിവൈപി) പ്രകടനങ്ങൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായിരിക്കും ഈ പരിപാടി. യോഗയിലെ അത്യാധുനിക വികസനം പ്രദർശിപ്പിക്കുന്നതിനായി ജൂൺ 21, 22 തീയതികളിൽ മൈസൂരുവിലെ ദസറ ഗ്രൗണ്ടിൽ ഡിജിറ്റൽ എക്‌സിബിഷൻ സംഘടിപ്പിക്കും.
പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്യുന്നതിനുള്ള ഒരു സംവേദനാത്മക ഫീച്ചറും നൽകിയിട്ടുണ്ട്. അതിൽ ആർക്കും പ്രധാനമന്ത്രിയുടെ ആനിമേറ്റഡ് വീഡിയോകൾ ഉപയോഗിച്ച് വെർച്വൽ യോഗ ചെയ്യാനും പ്രധാനമന്ത്രിക്കൊപ്പം വെർച്വൽ സെൽഫി എടുക്കാനും കഴിയും. “കൂടാതെ, ഒരു സംവേദനാത്മക ഉപകരണത്തിലൂടെ ഒരു വ്യക്തിയുടെ ഏകാഗ്രത നില പരിശോധിക്കാൻ കഴിയും. കൂടാതെ, എല്ലാ ആയുഷ് സ്ട്രീമുകളും യോഗ സ്റ്റാർട്ടപ്പുകളും ഉൾക്കൊള്ളുന്ന ഒരു സ്റ്റാറ്റിക് എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്,” മന്ത്രി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 21, 2022 7:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
International Yoga Day 2022 | അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി മോദി മൈസൂരിൽ