കശ്മീർ ഭീകരാക്രമണം; പ്രധാനമന്ത്രി നരേന്ദ്ര മോദി അജിത് ഡോവലുമായും മന്ത്രി ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി

Last Updated:

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയിലേക്ക് പോയ നരേന്ദ്ര മോദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര വെട്ടിച്ചുരുക്കി തിരിച്ചുവരികയായിരുന്നു

News18
News18
ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവയ അജിത് ഡോവലുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗദി അറേബ്യയില്‍ നിന്നും ബുധനാഴ്ച രാവിലെ വിമാനത്താവളത്തിലെത്തിയ ശേഷമാണ് പ്രധാനമന്ത്രി ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യോഗത്തില്‍ പങ്കെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു. സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് മോദി ഇന്ത്യയിലേക്ക് മടങ്ങിയത്.
തെക്കന്‍ കശ്മീരിലെ പ്രധാന വിനോദസഞ്ചാര മേഖലയായ പഹല്‍ഗാമിലെ ബെയ്‌സരണിലാണ് ചൊവ്വാഴ്ച ഉച്ചയോടെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന ഔദ്യോഗിക വിവരം. തോക്കുമായെത്തിയ തീവ്രവാദികള്‍ ട്രക്കിങ് നടത്തുകയായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മരിച്ച 28 പേരില്‍ യുഎഇയിലും നേപ്പാളിലും നിന്നുമുള്ള രണ്ട് വിദേശികളും രണ്ട് തദ്ദേശവാസികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരില്‍ എറണാകുളം സ്വദേശിയായ മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട്.
advertisement
സാധാരണക്കാരെ ലക്ഷ്യമിട്ട് അടുത്തകലത്തിനിടെ ജമ്മുകശ്മീരില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നിട്ടുള്ളത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഏറ്റവും ഭീകരമായ ആക്രമണമാണ് ചൊവ്വാഴ്ച നടന്നത്. പഹല്‍ഗാമിലെ സുരക്ഷാ നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരില്‍ എത്തിയിരുന്നു. സംഭവസ്ഥലത്ത് കാര്യങ്ങള്‍ വിലയിരുത്താനും വേണ്ട നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി അമിത് ഷായ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയിലേക്ക് പോയ നരേന്ദ്ര മോദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര വെട്ടിച്ചുരുക്കി തിരിച്ചുവരികയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
കശ്മീർ ഭീകരാക്രമണം; പ്രധാനമന്ത്രി നരേന്ദ്ര മോദി അജിത് ഡോവലുമായും മന്ത്രി ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement