ലോക്ക് ഡൗൺ എന്ന് അവസാനിക്കും? പ്രധാനമന്ത്രി ഇന്ന് രാവിലെ പറയുമോ ?
- Published by:Gowthamy GG
- news18-malayalam
Last Updated:
രാവിലെ ഒമ്പതു മണിക്ക് ഒരു ചെറിയ വീഡിയോ സന്ദേശം രാജ്യത്തെ പൗരന്മാരുമായി ഞാൻ പങ്കുവെയ്ക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു
ന്യൂഡൽഹി: ലോക്ക് ഡൗൺ എന്നവസാനിക്കുമെന്ന് പ്രധാനമന്ത്രി ഇന്നറിയിക്കുമോ എന്ന് കാത്തിരിക്കുകയാണ് രാജ്യം. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് രാജ്യത്തെ പൗരന്മാർക്കായി വീഡിയോ സന്ദേശവുമായി എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തി ഒമ്പതു ദിവസം പിന്നിട്ടപ്പോഴായിരുന്നു ഈ സന്ദേശം
നാളെ രാവിലെ ഒമ്പതു മണിക്ക് ഒരു ചെറിയ വീഡിയോ സന്ദേശം രാജ്യത്തെ പൗരന്മാരുമായി ഞാൻ പങ്കുവെയ്ക്കും- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. രാജ്യത്ത് കൊറോണ വ്യാപനം കണ്ടെത്തിയതിനു പിന്നാലെ രണ്ട് തവണ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ആദ്യം ജനതാ കർഫ്യൂവിന് വേണ്ടിയായിരുന്നു അഭിസംബോധന ചെയ്തത്. രണ്ടാമത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു വേണ്ടിയും.
At 9 AM tomorrow morning, I’ll share a small video message with my fellow Indians.
कल सुबह 9 बजे देशवासियों के साथ मैं एक वीडियो संदेश साझा करूंगा।
— Narendra Modi (@narendramodi) April 2, 2020
advertisement
രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 14വരെയാണ് ലോക്ക് ഡൗൺ. വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ലോക്ക്ഡൗണില്‍നിന്ന് പുറത്തുകടക്കുന്നതിനെ കുറിച്ചുള്ള നിർദേശങ്ങൾ നൽകാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
You may also like:''ഭാഗ് കൊറോണ': പ്രധാനമന്ത്രിക്കൊപ്പം കൊറോണയെ കൊല്ലാം; ലോക്ക്‌ഡൗണ്‍ ആസ്വദിക്കാൻ വീഡിയോ ഗെയിം
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 02, 2020 7:05 PM IST