PM Narendra Modi in Kanyakumari| പ്രധാനമന്ത്രി കന്യാകുമാരിയില്‍; ക്ഷേത്രദര്‍ശനത്തിനു ശേഷം വിവേകാനന്ദപ്പാറയിൽ
- Published by:Sarika KP
- news18-malayalam
Last Updated:
ഗസ്റ്റ് ഹൗസിൽ വിശ്രമത്തിന് ശേഷം ദേവീ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി.
തിരുവനന്തപുരം: ധ്യാനമിരിക്കാനായി പ്രധാനമന്ത്രി കന്യാകുമാരിയിലെത്തി. വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്ത് ഇറങ്ങിയ പ്രധാനമന്ത്രി അവിടെനിന്ന് കന്യാകുമാരിയിലേക്ക് തിരിക്കുകയായിരുന്നു.തുടർന്ന് ഗസ്റ്റ് ഹൗസിൽ വിശ്രമത്തിന് ശേഷം ദേവീ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. ഇവിടെ നിന്ന് പ്രധാനമന്ത്രി ബോട്ട് മാര്‍ഗം വിവേകാനന്ദ പാറയിലേക്ക് പോകും.
തിരുവനന്തപുരം വിമാനത്താവളത്തിൽ ഉച്ചകഴിഞ്ഞ് 4.20ന് എത്തിയ പ്രധാനമന്ത്രി തുടർന്ന് ഹെലികോപ്റ്ററിൽ 4.55ന് കന്യാകുമാരിയിലെ തമിഴ്നാട് സർക്കാർ ഗെസ്റ്റ് ഹൗസിലെ ഹെലിപാഡിൽ ഇറങ്ങി. ഇവിടെ നിന്ന് സമീപത്തുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശനം. പിന്നീട് ബോട്ടിൽ വിവേകാനന്ദപ്പാറയിലെ സ്മാരകത്തിലേക്ക്. സ്വാമി വിവേകാനന്ദൻ ധ്യാനിച്ച അതേയിടത്ത് വൈകിട്ടു മുതൽ മറ്റന്നാൾ ഉച്ചകഴിഞ്ഞു വരെ മോദി ധ്യാനം തുടരും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
May 30, 2024 6:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
PM Narendra Modi in Kanyakumari| പ്രധാനമന്ത്രി കന്യാകുമാരിയില്‍; ക്ഷേത്രദര്‍ശനത്തിനു ശേഷം വിവേകാനന്ദപ്പാറയിൽ