എട്ടാമത് വന്ദേഭാരത് ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ സെക്കന്തരാബാദിനെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണവുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. തെക്കൻ ബെൽറ്റിലെ എട്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ മകരസംക്രാന്തി ദിനത്തിലാണ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്‌തത്.
“ഈ ഉത്സവ അന്തരീക്ഷത്തിൽ, ഇന്ന് തെലങ്കാനയും ആന്ധ്രാപ്രദേശും മഹത്തായ സമ്മാനം സ്വീകരിക്കുന്നു. വന്ദേ ഭാരത് എക്‌സ്‌പ്രസ് ഒരു വിധത്തിൽ തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെയും സംസ്‌കാരത്തെയും പൈതൃകത്തെയും തമ്മിൽ ബന്ധിപ്പിക്കും,” പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
Gift of Makar Sankranti to the people of Telangana & Andhra Pradesh!
The next-gen #VandeBharat Express will provide world class travelling experience to the people of Andhra Pradesh & Telangana.#RailInfra4Telangana#RailInfra4AndhraPradesh pic.twitter.com/810IbAOjWn
— Ministry of Railways (@RailMinIndia) January 15, 2023
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമുണ്ട്രി, വിജയവാഡ എന്നീ സ്റ്റേഷനുകളിലും തെലങ്കാനയിലെ ഖമ്മം, വാറംഗൽ, സെക്കന്തരാബാദ് സ്റ്റേഷനുകളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകും. 700 കിലോമീറ്റർ ദൂരമാണ് ഈ ട്രെയിൻ സഞ്ചരിക്കുക. തദ്ദേശീയമായി രൂപകല്പന ചെയ്ത വന്ദേ ഭാരത് എക്സ്പ്രസ് അത്യാധുനിക യാത്രാ സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
റെയിൽ ഉപയോക്താക്കൾക്ക് വേഗതയേറിയതും സൗകര്യപ്രദവുമായ യാത്രാനുഭവം നൽകുമെന്ന് റെയിൽവേയുടെ പ്രസ്താവനയിൽ പറയുന്നു. “വന്ദേ ഭാരത് ട്രെയിൻ പുതിയ ഇന്ത്യയുടെ പ്രമേയങ്ങളുടെയും കഴിവിന്റെയും പ്രതീകമാണ്. ദ്രുതഗതിയിലുള്ള മാറ്റത്തിന്റെ പാതയിലുള്ള ഇന്ത്യയുടെ പ്രതീകമാണിത്” പ്രധാനമന്ത്രി മോദി പറഞ്ഞു
പ്രധാനമന്ത്രി മോദിയും കരസേനാ ദിന ആശംസകൾ നേർന്നു. “ഓരോ ഇന്ത്യക്കാരനും സൈന്യത്തിൽ അഭിമാനിക്കുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും അതിരുകൾക്കും ഇന്ത്യൻ സൈന്യത്തിന്റെ സംഭാവന സമാനതകളില്ലാത്തതാണ്,” വന്ദേ ഭാരത് എക്സ്പ്രസ് ലോഞ്ചിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.