അയോധ്യയിലെത്തി രാംലല്ലയെ വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി; പുഷ്പവൃഷ്ടിയോടെ സ്വീകരണം

Last Updated:

രാജ്യത്തെ 140 കോടി ജനങ്ങൾക്കായാണ് താൻ പ്രാർത്ഥിച്ചതെന്ന് പ്രധാനമന്ത്രി

ലക്‌നൗ: പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ആദ്യമായി അയോധ്യയിലെ രാമജന്മഭൂമിയിലെത്തിയ പ്രധാനമന്ത്രിക്ക് വൻവരവേൽപ്പ്. രാംലല്ലക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച പ്രധാനമന്ത്രി, രാജ്യത്തെ 140 കോടി ജനങ്ങൾക്കായാണ് താൻ പ്രാർത്ഥിച്ചതെന്ന് എക്സിൽ കുറിച്ചു. പ്രവേശനകവാടം മുതൽ പ്രധാനമന്ത്രി പുഷ്പവൃഷ്ടിയോടെയാണ് ആനയിച്ചത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത മോദിയെ കാണാൻ അയോധ്യയിലെ വീഥികളിൽ പതിനായിരങ്ങളാണ് അണിനിരന്നത്. സുഗ്രീവ കോട്ട മുതൽ ലതാ ചൗക്ക് വരെയായിരുന്നു റോഡ് ഷോ.
അയോധ്യ വിമാനത്താളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപിയുടെ പ്രമുഖ നേതാക്കളും ചേർന്ന് സ്വീകരിച്ചു. പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച അയോധ്യ നഗരവീഥിയിലൂടെ 8 മണിയോടെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. വാദ്യമേളത്തിന്റെയും തനത് നൃത്തങ്ങളുടെയും അകമ്പടിയോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. സന്ധ്യ മയങ്ങിയെങ്കിലും പ്രധാനമന്ത്രിയെ കാണാൻ ആയിരങ്ങളാണ് രാമക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത്.
advertisement
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് പരസ്യപ്രചാരണം അവസാനിക്കുമ്പോൾ അയോധ്യയിലെത്തി ജനങ്ങളെ ഒരിക്കൽ കൂടി അഭിസംബോധന ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി.
നാമനിർദേശ പത്രികാ സമർപ്പണത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി അയോദ്ധ്യ സന്ദർശിച്ചത്. 14നാണ് അദ്ദേഹം വാരാണസിയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിക്കുക.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ 3,71,784 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ജയം. 2019 ൽ കോൺഗ്രസിന്റെ അജയ് റായിക്കെതിരെയും വൻ ഭൂരിപക്ഷത്തോടെയാണ് മോദി വിജയിച്ചത്.
advertisement
Summary: Prime Minister Narendra Modi on offered prayers at the Ram temple in Ayodhya before holding a mega roadshow in the holy town. The Prime Minister’s first visit to Ayodhya since the consecration at the shrine on January 22 came two days ahead of the third phase of the Lok Sabha elections.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യയിലെത്തി രാംലല്ലയെ വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി; പുഷ്പവൃഷ്ടിയോടെ സ്വീകരണം
Next Article
advertisement
'ഞാൻ 8 വർഷം ഓഫീസായി ഉപയോഗിച്ചത് എംഎല്‍എ ക്വാർട്ടേഴ്സിലെ മുറി, ഒരു അസൗകര്യവും ആർക്കും ഉണ്ടായില്ല': കെ മുരളീധരൻ
'ഞാൻ 8 വർഷം ഓഫീസായി ഉപയോഗിച്ചത് എംഎല്‍എ ക്വാർട്ടേഴ്സിലെ മുറി, ഒരു അസൗകര്യവും ആർക്കും ഉണ്ടായില്ല': കെ മുരളീധരൻ
  • കെ മുരളീധരൻ എംഎൽഎ ആയിരിക്കുമ്പോൾ ക്വാർട്ടേഴ്സിലെ മുറി ഓഫീസ് ആയി ഉപയോഗിച്ചതിൽ പ്രശ്നമില്ല.

  • മണ്ഡലവാസികൾക്ക് ക്വാർട്ടേഴ്സിലേക്ക് പ്രവേശന തടസ്സമില്ലെന്നും മറ്റിടം ഓഫീസ് ആക്കിയിട്ടില്ലെന്നും മുരളീധരൻ.

  • കെട്ടിട മുറി ഒഴിയണമോ വേണ്ടയോ എന്നത് പ്രശാന്തിന്റെ തീരുമാനമാണെന്നും തത്കാലം വിവാദത്തിൽ തലയിടില്ലെന്നും മുരളീധരൻ.

View All
advertisement