advertisement

ഒപ്പമുണ്ട്! പ്രധാനമന്ത്രി മോദി സൗദി, ഖത്തർ, കുവൈറ്റ്, ഒമാൻ, ജോർദാൻ നേതാക്കളുമായി സംസാരിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

Last Updated:

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഒമാൻ സുൽത്താനുമായും കുവൈറ്റ് കിരീടാവകാശിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. മേഖലയിലെ സുരക്ഷയും ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷിതത്വവുമാണ് പ്രധാനമായും ചർച്ച ചെയ്തത്

പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി
അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട സൈനിക നീക്കങ്ങൾ പശ്ചിമേഷ്യയിൽ വലിയ സംഘർഷത്തിന് കാരണമായിരിക്കുന്ന സാഹചര്യത്തിൽ, പ്രധാന ഗൾഫ് നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ ചർച്ച നടത്തി. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്, കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-മുബാറക് അൽ-സബാഹ് എന്നിവരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇരു രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. കുവൈറ്റിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുണ്ടായ ലംഘനങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്നും ഈ പ്രയാസകരമായ ഘട്ടത്തിൽ ഇന്ത്യ കുവൈത്ത് ജനതയ്ക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഒമാനിലും കുവൈത്തിലും താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ചർച്ചയിൽ പ്രധാന വിഷയമായി. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സംരക്ഷണം തന്റെ സർക്കാരിന്റെ മുൻഗണനയാണെന്ന് മോദി ആവർത്തിച്ചു. കൂടാതെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായും അദ്ദേഹം സംസാരിക്കുകയും ഖത്തറിന് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു. യുഎഇ, ഇസ്രായേൽ, സൗദി അറേബ്യ, ജോർദാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും പ്രധാനമന്ത്രി മുൻപ് ചർച്ചകൾ നടത്തിയിരുന്നു.
advertisement
ഇന്ത്യയുടെ നിലപാട്
മേഖലയിലെ സംഘർഷം തീവ്രമാകുന്ന സാഹചര്യത്തിൽ എല്ലാ ഭാഗങ്ങളും സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനും സാധാരണക്കാരുടെ ജീവൻ രക്ഷിക്കാനും കഴിയൂ എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും അഖണ്ഡതയും മാനിക്കപ്പെടണമെന്നും ഇന്ത്യ നിർദേശിച്ചു.
പശ്ചിമേഷ്യൻ പ്രതിസന്ധി
ഫെബ്രുവരി 28-ന് ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തോടെയാണ് പശ്ചിമേഷ്യയിലെ പ്രതിസന്ധി രൂക്ഷമായത്. ഇതിന് തിരിച്ചടിയായി ഇസ്രായേലിനും ഗൾഫിലെ യുഎസ് സൈനിക താവളങ്ങൾക്കും അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു.
advertisement
ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടസപ്പെടുത്തിയത് ആഗോള സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ മണ്ണിലുണ്ടായ ഇറാനിയൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു.
Summary: In response to the rapidly escalating military conflict between the US, Israel, and Iran, Prime Minister Narendra Modi has initiated a high-level diplomatic outreach to key Gulf nations. On March 3, 2026, the PM held separate telephonic conversations with the Sultan of Oman, the Crown Prince of Kuwait, and the Amir of Qatar. PM Modi expressed strong solidarity with Kuwait and Oman, condemning the violations of their sovereignty and territorial integrity following retaliatory strikes by Iran.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ഒപ്പമുണ്ട്! പ്രധാനമന്ത്രി മോദി സൗദി, ഖത്തർ, കുവൈറ്റ്, ഒമാൻ, ജോർദാൻ നേതാക്കളുമായി സംസാരിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement